വയനാട്: മുണ്ടക്കൈയെ ചൂരല്‍മലയുമായി ബന്ധിപ്പിക്കാനായി സൈന്യം ഒരുക്കിയ ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 24 ടണ്‍ ശേഷിയും190 അടി നീളവുമുള്ള പാലം നിര്‍മിച്ചിരിക്കുന്നത് മദ്രാസ് റെജിമെന്റിന്റെ എന്‍ജിനിയറിംഗ് വിഭാഗമാണ്. ഇന്നു വൈകുന്നേരം ആറോടെയാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മിച്ചാണ് പാലത്തിന്റെ തൂണ് സ്ഥാപിച്ചിരിക്കുന്നത്. പാലത്തിന്റെ നിര്‍മാണത്തിന് ശേഷം സൈനിക വാഹനം കയറ്റി പാലത്തിന്റെ ബലം പരിശോധിച്ചു.
ഡല്‍ഹിയില്‍ നിന്നും ബംഗുളൂരുവില്‍ നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിച്ചത്. മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതല്‍ ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തില്‍ എത്തിക്കാനാകും.
Discussion about this post