ചെന്നൈ: പൊണ്ണത്തടിയില്‍ നിന്നു മോചനത്തിനായി ശസ്ത്രക്രിയ നടത്തുന്നത് ജീവിതശൈലീ രോഗങ്ങള്‍ക്കും പരിഹാരം നല്‍കുമെന്ന് അപ്പോളോ ആസ്പത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി. റെഡ്ഡി.
പൊണ്ണത്തടി കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്തിയവരില്‍ ഇന്‍സുലിന്‍ എടുക്കേണ്ട അളവ് കുറഞ്ഞുവരുന്നതായി കണ്ടുവെന്ന് ലണ്ടന്‍ ഇമ്പീരിയല്‍ കോളേജ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടോര്‍സ്റ്റന്‍ ഓള്‍ബെര്‍സ്, യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സിലെ ഡോ. അബീസര്‍ സരേല എന്നിവര്‍ പറഞ്ഞു. ചെറിയ മുറിവുപയോഗിച്ചുള്ള ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയായതിനാല്‍ രോഗികള്‍ക്ക് 24 മണിക്കൂറില്‍ ആസ്പത്രി വിടാം -അവര്‍ പറഞ്ഞു.
രണ്ടുവര്‍ഷം മുന്‍പ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഗൗതം ഭാരം 133.5 കിലോയില്‍ നിന്ന് 90 കിലോഗ്രാമാക്കി. ”ഞാനിപ്പോള്‍ ഒരു സാധാരണ മനുഷ്യനായി. കഴിഞ്ഞ 20 വര്‍ഷം അതിനു കഴിഞ്ഞിരുന്നില്ല”- അദ്ദേഹം പറഞ്ഞു.
”വയറിന്റെ വലിപ്പം കുറയ്ക്കുന്നതിനാല്‍ വലിച്ചുവാരി തിന്നാനുള്ള ആസക്തി കുറയുന്നു. രക്തസമ്മര്‍ദം, സന്ധിവേദന, വൈകാരിക പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ മിക്ക രോഗികളിലും കുറയുന്നതായാണ് കണ്ടുവരുന്നു”- അപ്പോളോ ബാരിയാട്രിക് സര്‍ജറി മേധാവി ഡോ. പ്രസന്നകുമാര്‍ റെഡ്ഡി പറഞ്ഞു.
Discussion about this post