സംസ്‌കൃതപണ്ഡിതനും ഗവേഷകനുമായ പട്ടാമ്പി, പുന്നശേരി നമ്പി ശ്രീനീലകണ്ഠ ശര്‍മ്മയെക്കുറിച്ചുള്ള ഗ്രന്ഥം ‘ജ്വാലാമുഖി പുന്നശേരി നമ്പി ശ്രീനീലകണ്ഠ ശര്‍മ്മ’ പുറത്തിറങ്ങി. 26 അധ്യായങ്ങളടങ്ങിയ പുസ്തകത്തിലൂടെ പുന്നശേരിയുടെ വ്യക്തിത്വത്തെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത് അധ്യാപികയായ ഡോ.സ്മിതാ ദാസാണ്. ജ്യോതിശാസ്ത്രത്തിലും ആയൂര്‍വേദത്തിലും അഗ്രഗണ്യനായിരുന്ന പുന്നശേരി നമ്പി വിജ്ഞാനചിന്താമണി പ്രസിദ്ധീകരിച്ചതോടെ അദ്ദേഹത്തെ ഭാഷാസ്‌നേഹികള്‍ക്ക് സുപരിചിതനായി. അയിത്തത്തിന്റെയും ജാതി-മതഭേദങ്ങളുടെയും വേലിക്കെട്ടുകള്‍ വിജ്ഞാനത്തിന്റെ പടവാളുപയോഗിച്ച് ശാന്തമായി കീഴ്‌പെടുത്തിയ അറിവിന്റെ ഭണ്ഡാരമായിരുന്നു പുന്നശേരിയെന്ന് ഗ്രന്ഥകര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നു. സമ്പന്നരെയും ദരിദ്രരെയും ഒരേകണ്ണിലൂടെ നോക്കി വിജ്ഞാനം പകര്‍ന്ന ഗുരുശ്രേഷഠനായാണ് പുന്നശേരി തന്റെ ജീവിതം നയിച്ചത്. ഒട്ടേറെ ശിഷ്യരുള്ള ആ ഗുരുവിന്റെ ജീവിതശൈലി ഒപ്പിയെടുക്കാന്‍ ഡോ.സ്മിതാദാസ് നടത്തിയ ശ്രമം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. ലെന്‍സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലെന്‍സ് ബുക്‌സ് [email protected] Mob: 9447541813, 9446435805
Discussion about this post