തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരും അവശതയനുഭവിക്കുന്നവരുമായ രോഗികളുടെ ചികിത്സയ്ക്ക് സാമ്പത്തികസഹായം മുന്‍കൊല്ലങ്ങളിലെപ്പോലെ ഇക്കൊല്ലവും നല്‍കുന്നു. ഒക്ടോബര്‍ 20ന് (വ്യാഴാഴ്ച) ക്ഷേത്രപരിസരത്തുള്ള അംബാ ആഡിറ്റോറിയത്തില്‍ കൂടുന്ന യോഗത്തില്‍ റവന്യൂവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം, ചികിത്സാസഹായ വിതരണവും നിര്‍വഹിക്കും. നേമം എംഎല്‍എ വി.ശിവന്‍കുട്ടി അധ്യക്ഷതവഹിക്കുന്നതും ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ജയന്‍, എം നന്ദകുമാര്‍ ഐഎഎസ്, ചിത്രാമെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റിയന്‍, റീജിയണല്‍ ക്യന്‍സര്‍സെന്റര്‍ ഡയറക്ടര്‍ ഡോ.കെ.രാധാകൃഷ്ണന്‍, ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍.രവീന്ദ്രന്‍ നായര്‍, ട്രസ്റ്റ് പ്രസിഡന്റ് ആര്‍.ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.
Discussion about this post