വാഷിങ്ടണ്‍: അതിര്‍ത്തി കടന്നെത്തിയ ഇന്ത്യയുടെ സൈനിക ഹെലികോപ്റ്റര്‍ വിട്ടുകൊടുത്ത പാകിസ്താനെ അമേരിക്ക അഭിനന്ദിച്ചു. വളരെ നല്ല നടപടിയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദാന്തരീക്ഷം വളര്‍ത്താന്‍ ഏറെ സഹായകരമായ നടപടി കൂടിയാണിതെന്നും യു.എസ്. വിദേശകാര്യവകുപ്പ് വക്താവ് വിക്‌ടോറിയ ന്യൂലാന്‍ഡ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തുടരുന്ന നിരന്തരമായ ചര്‍ച്ചകളാണ് ഇത്തരമൊരു മാതൃകാപരമായ നടപടിക്ക് പാകിസ്താനെ പ്രേരിപ്പിച്ചത്. ഇത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത് ന്യൂലാന്‍ഡ് പറഞ്ഞു.
ഒക്‌ടോബര്‍ 23നാണ് അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ സേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ പാകിസ്താന്‍ സൈന്യം നിര്‍ബന്ധിച്ച് നിലത്തിറക്കുകയും പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ചു മണിക്കൂറിനുശേഷം വിട്ടയക്കുകയും ചെയ്തത്.
Discussion about this post