ബാങ്കോക്ക്: പ്രളയക്കെടുതി നേരിടുന്ന തായ്‌ലന്‍ഡില്‍ മരണം 506 ആയി. മൂന്നുമാസമായി തുടരുന്ന കനത്തമഴ 25 പ്രവിശ്യകളെയാണ് ബാധിച്ചിരിക്കുന്നത്. തലസ്ഥാനമായ ബാങ്കോക്കിന്റെ വലിയൊരു ഭാഗം വെള്ളത്തിലാണ്. ബാങ്കോക്കിലെ 50 ജില്ലകളില്‍ എട്ടിടത്തെ ജനങ്ങളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഇന്നലെ ഉത്തരവു നല്‌കി.
പതിനായിരത്തിലേറെപ്പേര്‍ ഭവനരഹിതരാകുകയും വ്യാപക കൃഷിനാശം സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിനിടെ, പ്രളയക്കെടുതി നേരിടുന്നതിന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്ര നാല് ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് ഇന്നലെ പ്രഖ്യാപിച്ചു. വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനും സമ്പദ്‌വ്യവസ്ഥ സാധാരണനിലയിലാക്കുന്നതിനും പണം വിനിയോഗിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു
Discussion about this post