വാഷിംഗ്‌ടണ്‍: അല്‍-ഖ്വയ്ദ തലവന്‍ ഒസാമ ബിന് ലാദന്‍ പാകിസ്ഥാന്‍ മലനിരകളില്‍ ഒളിച്ചിരിപ്പുണ്ടാവുമെന്നും, എന്നാല്‍ കൃത്യമായ സ്ഥലം ആര്‍ക്കും അറിയില്ലെന്നും അഫ്‌ഗാനിസ്ഥാനിലെ നാറ്റോ സഖ്യസേനയുടെ തലവന്‍ ജനറല്‍ ഡേവിഡ് പെട്രിയസ് അഭിപ്രായപ്പെട്ടു. ലോകത്ത് തീവ്രവാദത്തിനെതിരെ പോരാടുന്ന എല്ലാവര്‍ക്കും ഒസാമ ഒരു പ്രധാന ലക്ഷ്യം തന്നെയാണെന്നും അദ്ദേഹം എന്‍.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അല്‍-ഖ്വയ്ദ യുടെ നേതൃത്വത്തില്‍ ഉള്ള ഭീകരാക്രമണങ്ങള്‍ വിജയകരമായി നടപ്പാക്കുമ്പോള്‍ അഭിനന്ദിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ക്കും, അമേരിക്കന്‍ അധികൃതര്‍ക്കും കിട്ടാറുണ്ട്. ഇതിന് പലപ്പോഴും ഏതാണ്ട് നാലാഴ്ചയോളം എടുക്കും. ഈ സമയത്തിന്റെ കണക്ക് വച്ചാണ് ഒസാമ വിദൂര മലകളില്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതായി അനുമാനിക്കുന്നതെന്ന് പെട്രയസ് പറഞ്ഞു. താലിബാന്‍ നോതാവ് മുല്ല ഒമറുമായി സമാധാന ചര്‍ച്ചയ്ക്ക് സാധ്യത ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post