കാബൂള്‍ : ഒന്‍പതു വര്‍ഷത്തോളമായി യുദ്ധം നടക്കുന്ന അഫ്ഗാനില്‍ ഇതുവരെ 2,002 വിദേശ സൈനികര്‍ കൊല്ലപ്പെട്ടതായി സ്വതന്ത്ര വെബ്‌സൈറ്റായ ഐ കാഷ്വാലിറ്റീസ് റിപോര്‍ട്ട് ചെയ്തു.
2001ലാണ് യു.എസിന്റെ നേതൃത്വത്തില്‍ അഫ്ഗാന്‍ യുദ്ധം ആരംഭിച്ചത്. കൊല്ലപ്പെട്ട സൈനികരില്‍ 1,226 പേരും അമേരിക്കയില്‍ നിന്നുള്ളവരാണ്. ബ്രിട്ടനില്‍ നിന്നുള്ള 331 സൈനികരാണ് ഒന്‍പതു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഇതേ വരെ 434 സൈനികരുടെ ജീവനാണ് യുദ്ധം നഷ്ടപ്പെടുത്തിയത്. 2009 ല്‍ ഇത് 521 ആയിരുന്നു.
നിലവില്‍ അമേരിക്കയുടെയും നാറ്റോ സംഖ്യ കക്ഷികളുടെയും 140,000 സൈനികരെയാണ് അഫ്ഗാനില്‍ വിന്യസിച്ചിട്ടുള്ളത്.
Discussion about this post