ബഗ്ദാദ്: ഇറാഖ് തലസ്ഥാന നഗരിയില്‍ സൈനിക റിക്രൂട്ട്മെന്റ് നടക്കുന്നതിനിടയില്‍ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു. 119 പേര്‍ക്കു പരുക്ക്. സൈനിക ആസ്ഥാനത്തിനു സമീപം റിക്രൂട്ട്മെന്റ് റാലി നടക്കുന്നതിനിടയില്‍ കയറിനിന്ന് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരില്‍ മൂന്നു സൈനികരും ഉള്‍പ്പെടുന്നു.
പരുക്കേററവരെ ബഗ്ദാദില്‍ നാലു ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പ്രതിരോധ മന്ത്രാലയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇപ്പോള്‍ സൈനിക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്. ഇൌ മാസം അവസാനത്തോടെ യുഎസ് സൈന്യം ഇറാഖില്‍ നിന്നു പൂര്‍ണമായും പിന്‍മാറുമെന്ന് പ്രസിഡന്റ് ബറാക്ക് ഒബാമ പ്രഖ്യാപിച്ചിരുന്നു.
Discussion about this post