Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഗുരുവാരം

പാദപൂജ

by Punnyabhumi Desk
Dec 13, 2011, 05:33 pm IST
in ഗുരുവാരം

സ്വാമി സത്യാനന്ദ സരസ്വതി
ശരീരഷ്ടകം
സാധകന്മാര്‍ തുടക്കത്തില്‍തന്നെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് സംപ്രജ്ഞാതസമാധിയെന്നും അസംപ്രജ്ഞാതസമാധിയെന്നുമുള്ള വാക്കുകളിലൂടെ ഇതുവരെ പ്രസ്താവിച്ചത്. എന്നാല്‍ ശാസ്ത്രമാര്‍ഗത്തില്‍ അറിയുന്ന കാര്യങ്ങള്‍ സാധനാമാര്‍ഗത്തില്‍ ദൃഢീകരിച്ചെങ്കില്‍ മാത്രമേ സാധകന് യോഗിയുടെ പദവിയിലേക്ക് വളരാന്‍ കഴിയൂ. യോഗശാസ്ത്രത്തിലെ മേല്‍പ്പറഞ്ഞ സാങ്കേതികപദങ്ങള്‍ ജീവന് സാധനാവിശേഷംകൊണ്ടു സംഭവിക്കുന്ന സംസ്‌കാര പദവിയെ കാണിക്കുന്നു. സംപ്രജ്ഞാതസമാധിയില്‍ ഭൂലോകതത്വങ്ങളെ (സ്ഥൂലലോകം) അറിഞ്ഞതിനു ശേഷം ജീവാത്മാവ് സാധനാബലം കൊണ്ട്  കാമമയശരീരത്തില്‍ പ്രജ്ഞയെ കേന്ദ്രീകരിക്കുന്നു. ഇങ്ങനെ ഉത്തരശരീരത്തില്‍ പ്രജ്ഞയെ കേന്ദ്രീകരിക്കുന്നതാണ് അസംപ്രജ്ഞാതസമാധി. അസംപ്രജ്ഞാതസമാധിയിലൂടെ കാമമയശരീരത്തില്‍ പ്രവേശിച്ച പ്രജ്ഞ അവിടെ ദൃഢീകരിക്കപ്പെടുമ്പോള്‍ അത് കാമമയശരീരത്തിലെ സംപ്രജ്ഞാതസമാധിയാകുന്നു. ഈ അവസ്ഥയില്‍ ജീവാത്മാവ് വ്യഷ്ടിശരീരത്തില്‍ നിന്ന് സമഷ്ടിയിലെ ഭൂവര്‍ലോകവിശേഷങ്ങളെ ഗ്രഹിക്കുന്നു. മൂന്നാമതായി അസംപ്രജ്ഞാതസമാധിയില്‍ ജീവാത്മാവ് മനോമയശരീരത്തില്‍ കടക്കുന്നു.

http://youtu.be/Ni9R6DnfjX8

മനോമയശരീരത്തില്‍ പ്രജ്ഞ ദൃഢീകരിക്കുമ്പോള്‍ ആ അവസ്ഥയെ മനോമയശരീരത്തിലെ സംപ്രജ്ഞാതസമാധി എന്നു വിളിക്കുന്നു.  ഈ ശരീരത്തിലെ സംപ്രജ്ഞാതസമാധിയില്‍ യോഗി വ്യഷ്ടിശരീരത്തില്‍ നിന്ന് സമഷ്ടി ശരീരത്തിലെ സ്വര്‍ലോകതത്ത്വങ്ങളെ ഗ്രഹിക്കുന്നു. അടുത്തതായി വീണ്ടും അസംപ്രജ്ഞാതസമാധിയിലൂടെ കാരണശരീരത്തില്‍ പ്രജ്ഞ ദൃഢീകരിക്കുന്നു. കാരണശരീരത്തില്‍ പ്രജ്ഞ ദൃഢീകരിക്കുമ്പോള്‍ അത് കാരണശരീരത്തിലെ സംപ്രജ്ഞാതസമാധിയാകുന്നു. അപ്പോള്‍ യോഗി വ്യഷ്ടിയിലെ കാരണശരീരത്തില്‍ നിന്ന് സമഷ്ടിയിലെ മഹര്‍ലോകതത്ത്വങ്ങളെ ഗ്രഹിക്കുന്നു. അതിനുശേഷം അസംപ്രജ്ഞാതസമാധിയില്‍ ആനന്ദമയശരീരത്തിലേക്ക് പ്രജ്ഞ ദൃഢീകരിക്കുമ്പോള്‍ ആനന്ദമയശരീരത്തിലെ സംപ്രജ്ഞാതസമാധിയെന്നു വിളിക്കുന്നു. അപ്പോള്‍ സൃഷ്ടിയിലെ ആനന്ദമയശരീരത്തില്‍ നിന്ന് സമഷ്ടിയിലെ ജനുര്‍ലോകതത്ത്വങ്ങളെ ഗ്രഹിക്കുന്നു. ജനുര്‍ലോകത്തുനിന്നും അസംപ്രജ്ഞാതസമാധിയാല്‍ അധ്യാത്മശരീരത്തില്‍ പ്രജ്ഞകേന്ദ്രീകരിക്കുന്നു. അധ്യാത്മശരീരത്തിലെ പ്രജ്ഞയെ ദൃഢീകരിക്കുന്നു. ആനന്ദമയകോശത്തില്‍ പ്രജ്ഞ ദൃഢീരിക്കുമ്പോള്‍ സമഷ്ടിയിലെ തപോലോകത്തിലെ അനുഭൂതിമണ്ഡലത്തെ പ്രാപിക്കുന്നു. ഈ അവസ്ഥയില്‍ യോഗി ജീവന്മുക്തനായും സര്‍വജ്ഞനായും ഭവിക്കുന്നു. പ്രപഞ്ചശക്തികളെ നിയന്ത്രിക്കുവാനും ഇച്ഛയ്ക്കനുസരിച്ച് വ്യാപരിപ്പിക്കുവാനും കഴിവുള്ളവനായും തീരുന്നു. ഇച്ഛപോലെ രൂപം സ്വീകരിക്കുവാനും ഉപേക്ഷിക്കുവാനും കഴിയുന്ന അവസ്ഥയും യോഗിക്കുണ്ടാകുന്നു. സത്യലോകം മുക്തിപദവും ശരീരത്യാഗം കൊണ്ട് എത്തിച്ചേരുന്നതുമാണ്.
സാധകന്റെ സാധാരണവൃത്തിയില്‍ നിന്ന് ധര്‍മാനുസൃതമായ സാധനയിലൂടെ വളര്‍ന്ന് ഉപരിമണ്ഡലങ്ങളിലെത്തുന്ന യോഗിയുടെ സിദ്ധികളേയും അനുഭൂതികളേയും കുറിച്ചാണ് ഇതുവരെ വിവരിച്ചത്. ഇതില്‍ നിന്നും ആറു ശരീരങ്ങളില്‍ ജീവന്‍ പ്രവര്‍ത്തിക്കുന്നതായി മനസ്സിലാക്കാം. യോഗിയുടെ ഈ ശരീരങ്ങളില്‍ ജീവാത്മപ്രജ്ഞ വികസിക്കുമ്പോള്‍ പ്രപഞ്ചവ്യാപ്തിയിലേക്ക് വ്യക്തിത്വം വളര്‍ന്നെത്തുന്ന അനുഭവം യോഗിക്കുണ്ടാകുന്നു.  അഷ്ടസിദ്ധികള്‍ക്കു പുറമേ സര്‍വസിദ്ധികളും കൈവരിച്ചശേഷം ജീവന്മുക്തനായും സര്‍വജ്ഞനാലും തീരുന്ന യോഗി സത്യലോകത്തിലെത്തി മുക്തിപാദമലങ്കരിക്കുന്നു. പ്രപഞ്ചത്തിലുള്ള ഭൂതമാത്രകളെ യോജിപ്പിച്ചും വിയോജിപ്പിച്ചും ഏതുരൂപവും സ്വീകരിക്കുവാനും ഉപേക്ഷിക്കുവാനും കഴിയുമെന്ന യോഗശാസ്ത്രസിദ്ധാന്തം ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ജീവിതത്തില്‍ നിന്ന് ഉദാഹരണസഹിതം എടുത്തുകാട്ടുവാനുണ്ട്. ഭക്തജനങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഇത്രയേറെ ത്യാഗമേറ്റെടുത്തിട്ടുള്ള ഒരു മഹാത്മാവിനെ കണ്ടെത്താനാവില്ല. ഋഷിത്വത്തിന്റെ ഈ മഹിമ ലോകസംഗ്രഹാര്‍ത്ഥം ഇത്രയധികം പ്രയോഗിച്ചതിനുദാഹരണങ്ങള്‍ പുരാണേതിഹാസങ്ങളിലും മറ്റ് അധ്യാത്മികഗ്രന്ഥങ്ങളിലും ചുരുക്കമായേ ഉണ്ടാകൂ.

യോഗസിദ്ധി ലോകസംഗ്രഹത്തിന്
സ്വാമിജിയുടെ പാദം നമസ്‌കരിച്ച് അനുഗ്രഹവുമേറ്റുവാങ്ങി ശബരിമലയിലേക്ക് പുറപ്പെട്ട ഏതാനും ഭക്തന്മാര്‍ക്കുണ്ടായ അനുഭവം ശ്രദ്ധയില്‍പെടുത്തുന്നു. ഞാന്‍ ആശ്രമത്തിലെത്തുന്നതിനു മുന്‍പുള്ള സംഭവമായതിനാല്‍ ഭക്തജനങ്ങളുടെ പേരുകള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും സംഭവത്തെക്കുറിച്ച് അറിയുന്നവര്‍ ഇന്നും പലരുമുണ്ട്. ഈ സംഭവം പുറത്തുവരുന്നതുതന്നെ സ്വാമിജിയെ സന്ദര്‍ശിക്കാന്‍ വന്ന മറ്റൊരു യോഗിയുടെ സാന്നിദ്ധ്യവും ചര്‍ച്ചയും മൂലമാണ്. നടന്ന സംഭവത്തെപ്പറ്റി ശബരിമലയില്‍ പോയവരും  അനുഭവങ്ങള്‍ ഉണ്ടായവരും അതേവരെ ധരിച്ചിരുന്നത് സ്വാമിജിയുമായി ബന്ധമില്ലാത്ത ഒരു പ്രത്യേക സംഭവമായിട്ടായിരുന്നു.

ഒരു ദിവസം മേല്‍പ്പറഞ്ഞ യോഗി വിലപിടിപ്പുള്ള വസ്ത്രങ്ങളണിഞ്ഞ് ചെരിപ്പുധരിച്ച് കയ്യില്‍ പുകയുന്ന സിഗരറ്റുമായി സ്വാമിജിയുടെ യോഗിയുടെ അടുത്തേക്കു കടന്നുചെന്നു. മറ്റു ഭക്തജനങ്ങള്‍ ചെരിപ്പും സിഗരറ്റുമായി വന്ന അയാളെ തടയാന്‍ ശ്രമിച്ചു. സ്വാമിജി ആളുകളെ മാറ്റി നിര്‍ത്തി സന്ദര്‍ശകനെ കടന്നുവരാനനുവദിച്ചു. അടുത്തെത്തിയപ്പോള്‍ അയാളുടെ  മുഖത്തുനോക്കി പുഞ്ചിരിച്ചുകൊണ്ട് നാടന്‍ഭാഷയില്‍ സ്വാമിജി ഇങ്ങനെ പറഞ്ഞു ”എന്തിനാടോ ഇങ്ങോട്ടുവന്നത്? ഞങ്ങളിവിടെ വയറ്റിപ്പാടിനുവേണ്ടി ഇരിക്കുകയാ. മറ്റൊന്നിനും കൊള്ളാത്തതുകൊണ്ട് ഈ വേഷം കെട്ടിയെന്നു മാത്രം.” സ്വാമിജി ഇങ്ങനെ ഇരിക്കുന്നത് വയറ്റിപ്പാടിനാണെന്നു പറഞ്ഞ ചിലര്‍ ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു സ്വാമിജിയുടെ എളിമ നിറഞ്ഞ വാക്കുകള്‍ കേട്ട് കടന്നുവന്നയാള്‍ പ്രതിവചിച്ചു. ”ഈ കള്ളങ്ങളൊന്നും എന്റെയടുത്തു വേണ്ട. അന്ന് വലിയാനവട്ടത്ത് ആ പൊട്ടന്‍കടുവായോട് ഗുസ്തി പിടിച്ചതാര്? എല്ലാപേരെയും ഒരേപോലെ പറ്റിയ്ക്കാന്‍ നോക്കരുത്.” ഇത്രയും പറഞ്ഞപ്പോള്‍ തന്നെ സ്വാമിജി ”മതിയാക്ക്, മതിയാക്ക് നിന്നോടൊന്നും ചോദിച്ചില്ല. നീ പൊയ്‌ക്കോ” എന്നു പറഞ്ഞതുകേട്ട് വന്നയാള്‍ ”ഞാനൊന്ന് കാണാന്‍ വന്നെന്നേയുള്ളു. ഞാനിതാ പോകുകയാ. കള്ളം പറയാന്‍ വയ്യാത്തതുകൊണ്ട് ഇത്രയും പറഞ്ഞുപോയി.” എന്നു പറഞ്ഞ് അല്പസമയം കണ്ണടച്ചിരുന്നു. അതു മനസാ സ്വാമിജിയോട് അനുവാദവും അനുഗ്രഹവും വാങ്ങാനായിരുന്നു. കണ്ണുതുറന്നപ്പോള്‍ ”ശരി പോയ് വരൂ” എന്ന് അനുവാദം കൊടുത്തു. അയാള്‍ പോയശേഷം അതാരാണെന്ന് ഭക്തന്മാര്‍ ചോദിച്ചപ്പോള്‍ ”അവന്‍ മിടുക്കനാണെടോ. ആളുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇങ്ങനെ വേഷം കെട്ടിയിരിക്കുകയാ” – എന്നു പറഞ്ഞു. ഇത്രയും കഴിഞ്ഞപ്പോള്‍ കടുവകള്‍ കടികൂടിയതിനെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് ഭക്തന്മാര്‍ കടന്നു. അതിനെക്കുറിച്ച് സ്വാഭാവികമായി ചെയ്യാറുള്ള അറിവില്ലായ്മ നടിച്ച് ഗുരുനാഥന്‍ അവരോട് പറഞ്ഞു. ”എടോ ഞങ്ങള്‍ക്കറിഞ്ഞുകൂടാ! അവന്‍ വല്ല കള്ളവും പറഞ്ഞിട്ട് പോയതായിരിക്കും. ദാണ്ടെ പോയവരൊക്കെ നില്‍പ്പുണ്ട്. അവരോട് ചോദിക്ക്” – ഇത്രയും പറഞ്ഞിട്ട് സ്വാമിജി അകത്തേയ്ക്കു പോയി. ഭക്തജനങ്ങളില്‍ ചിലര്‍ വന്ന മാഹാത്മാവിനെ തടഞ്ഞു നിര്‍ത്തി കാര്യങ്ങള്‍ വിശദമായി ഗ്രഹിച്ചു. സംഭവം താഴെകുറിക്കുന്നു. വലിയാനവട്ടത്ത് അന്ന് വിരിവെപ്പിന് വലിയ സജ്ജീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. വനസംരക്ഷണം തുടങ്ങിയതിനു ശേഷമുള്ളതിനെക്കാള്‍ വനം വളരെയേറെ നിബിഡമായിരുന്നു. അതുകൊണ്ടുതന്നെ ഭീതിദവുമായിരുന്നു. പലവീടുകളില്‍ നിന്നും കെട്ടുമുറുക്കി, മാതാപിതാക്കളുടെ പാദം തൊട്ടുവന്ദിച്ച് ഗുരുഭൂതന്റെ നിയന്ത്രണത്തില്‍ ശബരിമലയ്ക്കിറങ്ങുമ്പോള്‍ മാതാപിതാക്കളുള്‍പ്പെടെ ബന്ധുക്കളും ഭക്തരും അറിയാതെ വിമ്മിക്കരയുമായിരുന്നു. അയ്യപ്പന്റെ പദകമലങ്ങളില്‍ സര്‍വവുമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ഥനകളോടുകൂടി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് പതിവ്. മാത്രമല്ല. കെട്ടുമുറുക്കുന്നതിന് കത്തിച്ചുവച്ച വിളക്ക് ഭദ്രദീപമായി അണഞ്ഞുപോകാതെ അയ്യപ്പന്മാര്‍ തിരിച്ചെത്തി മാലയൂരി ഗുരുദക്ഷിണയേല്‍പ്പിച്ച് അനുഗ്രഹങ്ങള്‍ വാങ്ങുന്നതുവരെ സൂക്ഷിക്കുമായിരുന്നു. അന്ന് വലിയാനവട്ടത്ത് വളരെക്കുറച്ച് അയ്യപ്പന്മാര്‍ മാത്രമേ വിരിവെയ്ക്കുമായിരുന്നുള്ളൂ. നിബിഡമായ വനം, പ്രൗഢഗംഭീരയായി പുളഞ്ഞൊഴുകുന്ന പമ്പാനദി, തലയുയര്‍ത്തിനില്‍ക്കുന്ന നീലിമല, ദുഷ്ടജന്തുക്കളുടെ സൈ്വരവിഹാരം വനത്തിനുള്ളില്‍ നിന്നും മൂളികേള്‍ക്കുന്ന പലയിനം ശബ്ദങ്ങള്‍. സര്‍വവും ”സ്വാമിയേ ശരണമയ്യപ്പാ” എന്നുള്ള വിളിയില്‍ ശാന്തമാക്കിക്കൊണ്ട് ഉറക്കമിളച്ച് ഭജനപാടി വെളുപ്പാന്‍ കാലത്ത് ക്ഷേത്രദര്‍ശനത്തിന് പോകാന്‍ കാത്തിരിയ്ക്കുന്ന അയ്യപ്പന്മാര്‍. അന്നു വലിയാനവട്ടത്ത് ഒരു പൊട്ടന്‍ കടുവയുണ്ടെന്ന കാര്യം ഭക്തജനങ്ങള്‍ക്കിടയില്‍ അറിവുണ്ടായിരുന്നു. ആശ്രമത്തില്‍ നിന്ന് തിരിച്ച അയ്യപ്പന്മാര്‍ വിരിവെച്ചതിനടുത്ത് ഒരു പൊങ്ങിയ സ്ഥലത്തിലെ നിബിഡതയ്ക്കുള്ളില്‍ ഏതോ ദുഷ്ടമൃഗങ്ങള്‍ കടിപിടികൂടുന്ന ശബ്ദം കേട്ടു. അയ്യപ്പന്മാര്‍ ആകെ ഭയചകിതരായി, എണീറ്റു നിന്നു ശരണം വിളിച്ചു. ആശ്രമത്തില്‍ നിന്നും പോയവരുടെ മനസ്സ് സ്വാമിജിയുടെ പദകമലങ്ങളിലെത്തിച്ചേര്‍ന്നു. പെട്ടെന്ന് രണ്ട് കടുവകള്‍ കടിപിടികൂടി പൊങ്ങിയ സ്ഥലത്തുനിന്ന് അയ്യപ്പന്മാര്‍ നില്‍ക്കുന്നിടത്തേക്ക് മറിഞ്ഞുവീണു. ഒരു കടുവയുടെ കടിയേറ്റ് മറ്റേത് ഒരു വിളിയോടെ ഓടിയകന്നു. പുറകേ ഉഗ്രനായ കടുവയും ഓടിമറഞ്ഞു. അന്തരീക്ഷം നിശ്ശബ്ദമായെങ്കിലും ഭയം അവരെ വിട്ടുപിരിഞ്ഞില്ല. ഉണക്കവിറകുകള്‍കൊണ്ട് ആഴികൂട്ടി ശരണംവിളിയോടെ അയ്യപ്പന്മാര്‍ പുലരുംവരെ കഴിച്ചുകൂട്ടി. അനന്തരം പമ്പാസ്‌നാനം കഴിഞ്ഞ് യാത്രയാരംഭിച്ചു. സ്വാമിദര്‍ശനം കഴിഞ്ഞ് മടങ്ങി വന്നവര്‍ നടന്ന സംഭവങ്ങള്‍ സ്വാമിജിയോടുണര്‍ത്തിച്ചപ്പോള്‍ സ്വാമിജി പുഞ്ചിരിച്ചുകൊണ്ട് ”അവരാരും നിങ്ങളെ ഉപദ്രവിക്കാന്‍ വന്നില്ലല്ലോ. കണ്ടപ്പോള്‍ ഓടി മറഞ്ഞതല്ലേയുള്ളൂ” – എന്ന് പറഞ്ഞ് അവരെ സമാധാനപ്പെടുത്തി.

ചിലര്‍ യാത്രചോദിച്ചുപോകുമ്പോള്‍ സ്വാമിജി ഇങ്ങനെ പറയുമായിരുന്നു. ”എടോ ഞങ്ങളും കൂടെ വരുന്നുണ്ട് കേട്ടോ.” ശബരിമലയില്‍ പോയവരോടും ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു. വന്ന യോഗി പറഞ്ഞതിനുശേഷം പിന്നീടാണ് പൊട്ടന്‍കടുവയെ കടിച്ചോടിച്ച ഉഗ്രജീവി സ്വാമിജിയാണെന്നറിഞ്ഞത്. ഭീകരമായ സംഭവങ്ങളെ ഇത്ര ലഘുവായി കൈകാര്യം ചെയ്യുന്ന രീതി മറ്റൊരിടത്തും കണ്ടിട്ടില്ല. അഹന്താലേശമില്ലാതെ ആപത്തുകളൊഴിവാക്കുന്ന സ്വാമിജിയുടെ ശക്തി, സങ്കല്പശേഷികൊണ്ട് വിവിധരൂപങ്ങള്‍ സ്വീകരിക്കുന്നതിലൂടെ അറിഞ്ഞുതുടങ്ങിയത് അതിനുശേഷമാണ്. യോഗസിദ്ധികളെപ്പറ്റി ശാസ്ത്രം പഠിച്ചറിഞ്ഞില്ലെങ്കിലും സ്വാമിജിയോടുള്ള സങ്കല്പത്തിലും സാമീപ്യത്തിലുമുള്ള അനുഭവങ്ങളിലൂടെ യോഗശാസ്ത്രത്തിന്റെ വാചാലതയില്‍ കവിഞ്ഞ അനുഭവശേഷി, ഭക്തജനങ്ങള്‍ക്ക് പ്രായോഗികമായി മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നു.

ShareTweetSend

Related News

ഗുരുവാരം

ആത്മാരാമന്‍

ഗുരുവാരം

യോഗക്ഷേമം വഹാമ്യഹം

ഗുരുവാരം

ശ്രീനീലകണ്ഠമഹാപ്രഭു

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies