ലണ്ടന്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ലിവര്‍പൂളില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിയായ ടോം ജോസിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഉറപ്പ്. കേരളത്തിലെ നാലു ജില്ലകളിലെ ലക്ഷക്കണക്കിനു വരുന്ന ജനങ്ങളുടെ ജീവനു ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ടോം അയച്ച കത്തിനു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റില്‍ കാമറോണിന്റെ കത്തിടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഡയറക്ട് കമ്യൂണിക്കേഷന്‍സ് യൂണിറ്റില്‍നിന്നുള്ള മറുപടിയിലാണ് ഈ ഉറപ്പു ലഭിച്ചത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിനു മുന്‍പാകെ ടോം ഉന്നയിച്ച പ്രശ്‌നം വയ്ക്കാന്‍ ഡയറക്ട് കമ്യൂണിക്കേഷന്‍സ് യൂണിറ്റിനു കാമറോണ്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത്, ബ്രിട്ടീ ഷ് ആര്‍മി എന്‍ജിനിയറിംഗ് കോര്‍ ആണ് മുല്ലപ്പെരിയാറിലെ അണക്കെട്ട് നിര്‍മിച്ചത്. കാമറോണ്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്നാണു പ്രതീക്ഷയെന്നു ടോം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധക്ഷണിക്കുന്നതിനു ലണ്ടനിലോ ലിവര്‍പൂളിലോ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post