ലാഹോര്‍: പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തില്‍ 2000ത്തിലധികം സിഖുകള്‍ക്കും ഹിന്ദുക്കള്‍ക്കും പലായനം ചെയ്യേണ്ടിവന്നതായി ഇവാക്വി ട്രസ്റ്റ് പ്രോപര്‍ട്ടി ബോര്‍ഡ്(ഇടിപിബി) പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനയാണിത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 1,700ലധികം പേര്‍ മരണമടഞ്ഞു. രണ്ട് മില്യണ്‍ ആളുകളെ ബാധിച്ചു. കൃഷിയിലും വന്‍ നാശനഷ്ടമാണുണ്ടായിരിക്കുന്നത്.
സിന്ധ് , കൈബര്‍- പഖ്തുംഘ്വാ പ്രവിശ്യകളിലെ ഹിന്ദുക്കളാണ് പലായനം ചെയ്തവരില്‍ അധികവുമെന്ന് ഇടിപിബി ഡയറക്ടര്‍ ഫ്രാസ് അബാസ് പറഞ്ഞു. പലായനം ചെയ്തവരില്‍ 150ഓളം പേര്‍ ലാഹോറിലെയും ഹസനാബ്ദലിലെയും ഗുരുദ്വാരകളിലുമാണ് അഭയംപ്രാപിച്ചിരിക്കുന്നത്. മറ്റ് 100പേര്‍ നാന്‍കന സാഹിബില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.
ന്യൂനപക്ഷ സമുദായത്തിന് സുഗമമായി ഗുരുദ്വാരകളില്‍ എത്താനുള്ള സംവിധാനം ഒരുക്കാന്‍ ഇടിപിബി പ്രവിശ്യാ അധികൃതരോടാവശ്യപ്പെട്ടു. പലായനം ചെയ്തവര്‍ക്ക് ആവശ്യമായ ആഹാരം, ഭക്ഷണം, വൈദ്യ സഹായം എന്നിവ നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് ഇടിപിബി ചെയര്‍മാന്‍ ആസിഫ് ഹാഷ്മി പറഞ്ഞു.
Discussion about this post