ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയ്‌ക്കെതിരെ പതിനായിരത്തോളുടെ പ്രതിഷേധം. അക്രമാസക്തരായ പ്രതിഷേധക്കാര്‍ നഗരത്തിലെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറ് നടത്തി. ഉച്ചകോടി നടക്കുന്ന സ്ഥലത്തേയ്‌ക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞു. പോലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു.
ആഗാള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുള്ള തിരിച്ചുവരവും പുതിയ തുടക്കവുമെന്ന വിഷയമാണ് ഉച്ചകോടിയുടെ മുഖ്യ അജണ്ട. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞ തവണ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് എത്രമാത്രം പുരോഗതിയുണ്ടായി എന്ന് ഉച്ചകോടി വിലയിരുത്തും. ആഗോള സമ്പദ്‌ഘടന എത്രമാത്രം കരകയറി എന്നു വിലയിരുത്തിക്കൊണ്‌ടു സംഘടന തുടര്‍ നടപടികള്‍ തീരുമാനിക്കും. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അടുത്ത ഘട്ടവും ലോക ബാങ്ക് പോലുള്ള രാജ്യാന്തര സാമ്പത്തിക സ്‌ഥാപനങ്ങളുടെ പുന:സംഘടനയും ചര്‍ച്ചാ വിഷയമാകും.പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ശിവശങ്കര്‍ മേനോന്‍, ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണേ്‌ടക് സിങ് അലുവാലിയ തുടങ്ങിയവരുള്‍പ്പെട്ട പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിയ്‌ക്കുന്നു.
ഉച്ചകോടിയ്‌ക്കിടെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുമായി മന്‍മോഹന്‍ സിങ് കൂടിക്കാഴ്‌ച നടത്തി.
കാനഡ പ്രധാനമന്ത്രി സ്‌റ്റീഫന്‍ ഹാര്‍പ്പറുമായും മറ്റു ലോക നേതാക്കളുമായും പ്രധാനമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തും.ഇന്ത്യയുള്‍പ്പെടെ ലോകത്തെ 19 പ്രമുഖ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെട്ടതാണ് ജി 20 കൂട്ടായ്‌മ. ഇവര്‍ക്കു പുറമേ ആഫ്രിക്കന്‍ യൂണിയന്‍, ആസിയാന്‍, ലോകബാങ്ക്, ഐ.എം.എഫ്., ഡബ്ല്യൂ.ടി.ഒ. തുടങ്ങിയവയുടെ മേധാവികളും യുഎന്‍ സെക്രട്ടറി ജനറലും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post