പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അറയ്ക്കപ്പടി പിറക്കാട്ട് മഹാദേവ ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിനകത്തുള്ള അഞ്ചു ഉപദേവക്ഷേത്രങ്ങളില്‍ രണ്ടെണ്ണം കുത്തിതുറന്ന് നേര്‍ച്ചക്കുറ്റി മോഷണം നടത്തി.
അരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും മോഷണം പോയിട്ടുണ്ട്. അകത്തുള്ള ക്ഷേത്രത്തിലെ രണ്ടെണ്ണവും താക്കോല്‍ ഉപയോഗിച്ചാണ് തുറന്നിട്ടുള്ളത്. പുലര്‍ച്ചെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ഇതിനെ തുടര്‍ന്ന് മറ്റു ക്ഷേത്രങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post