ബെയ്‌ജിംഗ്: ഭൂമിയുടെ സ്വഭാവവും വലുപ്പവുമുള്ള ഗ്രഹം കണ്ടെത്തിയതായി നാസാ ശാസ്‌ത്രജ്ഞര്‍ വെളിപ്പെടുത്തി. ഭൂമിയില്‍ നിന്നു 2000 പ്രകാശവര്‍ഷം അകലെയായാണ് ഈ ഗ്രഹത്തിന്റെ സ്ഥാനം. സൂര്യനോടു സാദൃശ്യമുള്ള നക്ഷത്രത്തെ ഒരു നിശ്ചിത അകലമിട്ട് ചുറ്റിക്കൊണ്ടിരിക്കുകയാണ് ഈ ഗ്രഹമെന്ന് ശാസ്‌ത്രജ്ഞരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്‌തു.
സൗരയൂഥത്തിനു പുറത്ത് ഭൂമിയോടു സാദൃശ്യമുള്ള ഗ്രഹങ്ങളെ തേടിക്കൊണ്ടിരിക്കുന്ന നാസയുടെ കെപ്ലെര്‍ സാറ്റലൈറ്റാണ് പുതിയ ഗ്രഹത്തെ കണ്ടടത്തിയത്. കെപ്ലര്‍ ദൗത്യം ആരംഭിച്ചിട്ട് ഭൂമിയോടു സാദൃശ്യമുള്ള ഒരു ഗ്രഹത്തെ കണ്ടടത്തുന്നത് ഇതാദ്യമായാണെന്ന് ശാസ്‌ത്രജ്ഞര്‍ പറഞ്ഞു.
ഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രമുഖ ശാസ്‌ത്രജ്ഞന്‍ ഡോ. മാത്യു ഹോള്‍മാന്‍ അറിയിച്ചു. വിശദമായ പഠനങ്ങള്‍ക്ക് ശേഷമേ ഇതു സംബന്ധിച്ച പൂര്‍ണ ചിത്രം രൂപപ്പെടുകയുള്ളു. ഇതൊരു സുപ്രധാന കണ്ടെത്തലാണെന്നാണ് ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തല്‍.
Discussion about this post