ആലപ്പുഴ: ജില്ലയിലെ ചെട്ടികുളങ്ങര ക്ഷേത്രം യുനസ്‌കോയുടെ പൈതൃക പദവിക്കായുള്ള പട്ടികയിലൂണ്ടെന്നു യുനസ്‌കോ ഡയറക്‌ടര്‍ അറമുഖം പരശുരാമന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ കുംഭഭരണി ഉല്‍സവം കാണാന്‍ ചെട്ടികുളങ്ങരയില്‍ യുനസ്‌കോ സംഘമെത്തിയിരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാന ത്തിലുള്ള മറ്റു നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പൈതൃക പദവി നേടിയാല്‍ പ്രദേശത്തെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു യുനസ്‌കോ സഹായം ലഭിക്കും.കേരളത്തില്‍ ഒട്ടേറെ വിദ്യാഭ്യാസ പദ്ധതികള്‍ യുനസ്‌കോ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം കൊച്ചിയില്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയുമായി ചര്‍ച്ച നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ലോക ക്ലാസിക്കല്‍ തമിഴ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കോയമ്പത്തൂരിലെത്തിയതായിരുന്നു അദ്ദേഹം.
Discussion about this post