* ലക്ഷാര്‍ച്ചന 9 ന്
തിരുവില്വാമല:ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ചുള്ള ലക്ഷാര്‍ച്ചന വ്യാഴാഴ്ച തുടങ്ങും. വൈകീട്ട് 6 ന് കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്.മേനോന്‍ നിര്‍വ്വഹിക്കും.
വെള്ളിയാഴ്ച വൈകീട്ട് 6 ന് ഭക്തിപ്രഭാഷണം, 7.30 ന് ഐവര്‍മഠം ഗൗതംകുമാറും സംഘവും അവതരിപ്പിക്കുന്ന കുചേലവൃത്തം കഥകളി.
ശനിയാഴ്ച വൈകീട്ട് 6 ന് ഭക്തിപ്രഭാഷണം തുടര്‍ന്ന് അഷ്ടപദിക്കച്ചേരി. ഞായറാഴ്ച വൈകീട്ട് 6 ന് ഭക്തിപ്രഭാഷണം നടക്കും. 7.30 ന് പ്രൊഫ. ഈശ്വരനുണ്ണി അവതരിപ്പിക്കുന്ന പാഠകം. തിങ്കളാഴ്ച ഭക്തിപ്രഭാഷണത്തിന് ശേഷം വയലിന്‍ വായന, സംഗീതക്കച്ചേരി എന്നിവ നടക്കും.
ചൊവ്വാഴ്ച കാലത്തും വൈകീട്ടും ലക്ഷാര്‍ച്ചന, സന്ധ്യയ്ക്ക് വിളക്കുവെപ്പ് തുടര്‍ന്ന് ഭക്തിപ്രഭാഷണം. ബുധനാഴ്ച ലക്ഷാര്‍ച്ചന സമാപിക്കും. രാവിലെ 8 ന് ശീവേലി എഴുന്നള്ളിപ്പ് ആരംഭിക്കും. ശശി പൊതുവാളും സംഘവും അവതരിപ്പിക്കുന്ന മേളം അകമ്പടിയാകും. ശേഷം അന്നദാനം. നവകം, പന്തീരടിപൂജ, കളഭാഭിഷേകം എന്നിവയും ഉണ്ടാകും. വൈകീട്ട് 6 ന് തത്തമംഗലം ദണ്ഡപാണിയും സംഘവും അവതരിപ്പിക്കുന്ന നാദസ്വരം, വിളക്കുവെപ്പ്.
16ന് നവമിവിളക്കു ദിവസം ശ്രീ വില്വാദ്രിനാഥ സംഗീതോത്സവം ആരംഭിക്കും. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ സംഗീതോത്സവം നടക്കും. രാവിലെ 8.30 ന് ശീവേലി എഴുന്നള്ളിപ്പ് ആരംഭിക്കും. മേളവും പഞ്ചവാദ്യവും അകമ്പടിയാകും. നാദസ്വരം, ഭക്തിഗാനമേള, തായമ്പക, മദ്ദളകേളി. കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവയുണ്ടാകും. ദശമിവിളക്കു ദിവസമായ 17ന് രാവിലെ 7 ന് സംഗീതോത്സവം തുടങ്ങും. 8.30 ന് ആരംഭിക്കുന്ന ദശമി ശീവേലിക്ക് പെരുവനം കുട്ടന്‍മാരാര്‍ അവതരിപ്പിക്കുന്ന മേളവും അന്നമനട പരമേശ്വരമാരാര്‍, ചെര്‍പ്പുളശ്ശേരി ശിവന്‍, തിരുവില്വാമല ഹരി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ചവാദ്യവും അകമ്പടിയാകും. ഉച്ചയ്ക്ക് 2 ന് ഓട്ടന്‍തുള്ളല്‍, 4 ന് പാഠകം, 5.30 ന് സംഗീതക്കച്ചേരി, രാത്രി 7.30 ന് നാദസ്വരക്കച്ചേരി 11 ന് തായമ്പക എന്നിവയും ഉണ്ടാകും. 18 ന് ഏകാദശി വിളക്ക് ക്ഷേത്രത്തിനകത്ത് കൂത്തുമാടത്തില്‍ നടക്കുന്ന നങ്ങ്യാര്‍കൂത്തോടെയാണ്തുടങ്ങുക. 10 ന് ശ്രീ വില്വാദ്രിനാഥ സംഗീതോത്സവത്തിന്റെ സമാപനം കുറിച്ച് ത്യാഗരാജ പഞ്ചരത്‌നകീര്‍ത്തനാലാപനം. 4 ന് ഓട്ടന്‍ തുള്ളല്‍, 4.30 ന് ചതുര്‍വീണക്കച്ചേരി, 6 ന് സംഗീതക്കച്ചേരി. രാത്രി 9 ന് മോഹിനിയാട്ടം, 10 ന് നൃത്തനൃത്യങ്ങള്‍, 12 ന് ഡബിള്‍ തായമ്പക, ശീവേലി എഴുന്നള്ളിപ്പ്. ഞായറാഴ്ച നടക്കുന്ന ദ്വാദശി ആഘോഷത്തോടെ ഏകാദശി ഉത്സവത്തിന് സമാപനമാകും.
Discussion about this post