Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മോട്ടോര്‍ വാഹനവകുപ്പും ഫേസ്ബുക്കില്‍ വരുന്നു; പരാതി നല്‍കാന്‍ അവസരം

by Punnyabhumi Desk
Feb 8, 2012, 01:28 pm IST
in കേരളം

തൃശ്ശൂര്‍:റോഡിലെ നിയമലംഘനങ്ങളും പരാതികളും ഇനി ഫേസ്ബുക്ക് വഴിയും വാഹനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. പരാതികള്‍ സ്വീകരിക്കാനായി ഫേസ്ബുക്കില്‍ വാഹനവകുപ്പ് അക്കൗണ്ട് തുടങ്ങി. സ്‌ക്രാപ്പ് വഴിയും വാഹനവകുപ്പിന്റെ ഫേസ്ബുക്ക് വാളിലും പരാതികള്‍ പോസ്റ്റ് ചെയ്യാം. റോഡ് യാത്രയ്ക്കിടെ കണ്ണില്‍പ്പെടുന്ന അപകടങ്ങള്‍, അപകടസാധ്യതയുള്ള കാര്യങ്ങള്‍, നിയമം ലംഘിച്ചുള്ള സവാരികള്‍ എന്നിവയെക്കുറിച്ചെല്ലാം ഫേസ്ബുക്ക് വഴി വാഹനവകുപ്പിനെ അറിയിക്കാം. മൊബൈല്‍ ഫോണ്‍ ക്യാമറ വഴിയോ മറ്റേതെങ്കിലും മാധ്യമത്തിലൂടെയോ പൊതുജനങ്ങള്‍ എടുത്ത അടിയന്തരശ്രദ്ധ പതിയേണ്ട ചിത്രങ്ങളും ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്യാനാകും.

ഫേസ്ബുക്ക് വഴി വാഹനവകുപ്പിനു ലഭിക്കുന്ന പരാതികള്‍ക്കും, പോസ്റ്റ് ചെയ്ത ചിത്രങ്ങളെക്കുറിച്ചും അതത് മേഖലയിലെ ഉദ്യോഗസ്ഥര്‍ വഴി ഉടന്‍ നടപടി എടുക്കാനാണ് വകുപ്പിന്റെ തീരുമാനം. ബസ്സുകളുടെ മരണപ്പാച്ചില്‍, റോഡിലെ അഭ്യാസങ്ങള്‍, വണ്‍വേ തെറ്റിച്ചുള്ള യാത്രകള്‍ എന്നിവയുടെയെല്ലാം വീഡിയോ വാഹനവകുപ്പിന്റെ ഫേസ്ബുക്കിലേക്ക അപ്‌ലോഡ് ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകുന്നതോടെ ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.

മുബൈയിലും ഡല്‍ഹിയിലും വിജയിച്ച സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഫെബ്രുവരി അവസാനവാരം മുതല്‍ കേരളത്തില്‍ നടപ്പിലാക്കും. എറണാകുളം കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് വഴിയുള്ള പരാതികള്‍ പരിശോധിക്കുക.

പരാതികള്‍ അതത് ജില്ലകള്‍ക്ക് കൈമാറാനും നടപടി ഉറപ്പുവരുത്താനുമായി വാഹനവകുപ്പിന്റെ അഡ്മിനിസ്‌ട്രേഷന്‍ കൈകാര്യംചെയ്യുന്ന എഎംവിഐ എന്‍. വിനോദ്കുമാറിനെയാണ് വകുപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ ജനകീയത കണക്കിലെടുത്താണ് പരാതികളും അപായസൂചനകളും ജനങ്ങളില്‍ നിന്ന് നേരിട്ട് സ്വീകരിക്കാന്‍ ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിച്ചതെന്ന് വാഹനവകുപ്പ് അറിയിച്ചു. കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ ചുരുക്കപ്പേരില്‍ mv-dkerala എന്ന പേരിലാണ് ഫേസ്ബുക്ക് അക്കൗണ്ട് രൂപപ്പെടുത്തിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ടകൂടുതല്‍ വിവരങ്ങള്‍ വകുപ്പിന്റെ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യും.

ShareTweetSend

Related News

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies