തിരുവനന്തപുരം: അച്യുതാനന്ദനു കാപ്പിറ്റല്‍ പണിഷ്‌മെന്റ് (വധശിക്ഷ) നടപ്പാക്കണമെന്ന മുദ്രാവാക്യം ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ടെന്നും അതു വിലപ്പോവില്ലെന്നും വിഎസ്.കയ്യൂരിലെ കാര്‍ഷിക സമരത്തിലും പുന്നപ്രവയലാര്‍ സമരത്തിലും കാപ്പിറ്റല്‍ പണിഷ്‌മെന്റ് നേരിട്ടതാണ്. ക്രൂരമര്‍ദനത്തെയും തൂക്കുകയറിനെയും വെല്ലുവിളിച്ചുകൊണ്ട് അതിനെ അതിജീവിച്ചവരാണു ഞങ്ങള്‍. അതുകൊണ്ട് അതു പറഞ്ഞു ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെ അച്യുതാനന്ദന്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ വിഎസ് ഒറ്റുകാരനാണെന്നും ഒറ്റുകാരനുള്ള ശിക്ഷ കാപ്പിറ്റല്‍ പണീഷ്‌മെന്റ് ആണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ് കുറ്റപ്പെടുത്തിയിരുന്നു. ഇതിനാണ് അച്യുതാനന്ദന്‍ പരസ്യമായി മറുപടി നല്കിയത്. കയ്യൂര്‍ കര്‍ഷക സമരത്തില്‍ നാലു യുവാക്കളെ തൂക്കിലേറ്റി, പുന്നപ്ര വയലാര്‍ സമരത്തില്‍ മൂന്നുപേരെ തൂക്കിലേറ്റാന്‍ വിധിച്ചു. അവഹേളിച്ചു ചീത്തപ്പെടുത്താന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം അവഹേളിക്കാനും താറടിക്കാനും ഉള്ള ശ്രമത്തില്‍നിന്നു പിന്‍മാറണം. ഇടത് ഐക്യം ശക്തമാക്കുന്നതിനക്കുെറിച്ചാണു സിപിഎം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രകാശ് കാരാട്ട് സംസാരിച്ചത്. സിപിഐ സമ്മളനത്തില്‍ ബര്‍ദാനും ഇതുതന്നെ പറഞ്ഞു.
കമ്യൂണിസ്‌റ് ഐക്യം ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നും വിഎസ് പറഞ്ഞു. വിഎസിനെതിരേ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് കേസുകള്‍ രജിസ്‌റര്‍ ചെയ്തതിനെക്കുറിച്ചാണു കാപ്പിറ്റല്‍ പണീഷ്‌മെന്റ് നടത്തണം എന്നു വിഎസ് പറഞ്ഞതെന്ന വിശദീകരണവുമായി വിഎസിനുശേഷം സമ്മേളനത്തില്‍ പ്രസംഗിച്ച കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നത് ഏറെ ശ്രദ്ധേയമായി.
Discussion about this post