ലണ്ടന്‍: റൂപ്പര്‍ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ‘ദ സണ്‍’ പത്രത്തിന്റെ അഞ്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റുചെയ്തു. ഡെപ്യൂട്ടി എഡിറ്റര്‍ ജെഫ് വെബ്സ്റ്റര്‍, ഫോട്ടോ എഡിറ്റര്‍ ജോണ്‍ എഡ്വേഡ്, ചീഫ് റിപ്പോര്‍ട്ടര്‍ ജോണ്‍ കെയ്, ചീഫ് ഫോറിന് കറസ്പോണ്ടന്റ് മിക് പാര്‍ക്കര്‍, റിപ്പോര്‍ട്ടര്‍ ജോണ്‍ സ്റ്റര്‍ഗിസ് എന്നിവരെയാണ് സ്കോട്ലന്ഡ് യാര്‍ഡ് പോലീസ് അറസ്റ്റുചെയ്തത്.
ഇതിന് പുറമേ മൂന്ന് പോലീസ് ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വാര്‍ത്ത ചോര്ത്തിക്കിട്ടാനായി പോലീസ്, പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് കേസ്. പ്രമുഖരുടെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതിന്റെ പേരില്‍ റൂപ്പര്‍ട് മര്‍ഡോക്കിന്റെ ‘ന്യൂസ് ഓഫ് ദ് വേള്‍ഡ്’ എന്ന പത്രം കുറച്ചുനാള്‍ മുമ്പ് അടച്ചുപൂട്ടയിരുന്നു.
Discussion about this post