തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം പിറവം ഉപതിരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. തീയതി പിന്നീടു പ്രഖ്യാപിക്കും. നിയമസഭാ സമ്മേളനം മാര്‍ച്ച് ഒന്നിനു തന്നെ വിളിച്ചു ചേര്‍ക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും മാറ്റമുണ്ടാകില്ല. മന്ത്രിസഭാ യോഗം വീണ്ടും ചേര്‍ന്നു പുതിയ ശുപാര്‍ശകള്‍ ഗവര്‍ണറെ അറിയിക്കും. നേരത്തെ മാര്‍ച്ച് ഒന്‍പതിനു ബജറ്റ് അവതരിപ്പിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നത്. പെരുമാറ്റച്ചട്ടത്തെ മാനിച്ചു കൊണ്ടായിരിക്കും ബജറ്റ് ചര്‍ച്ചകളെന്നും ധനമന്ത്രി പറഞ്ഞു.
മാര്‍ച്ച് 18നാണ് പിറവം ഉപതിരഞ്ഞെടുപ്പ്.
Discussion about this post