Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home പാദപൂജ

രാജസീശ്രദ്ധ

by Punnyabhumi Desk
Feb 19, 2012, 02:54 pm IST
in പാദപൂജ

സ്വാമി സത്യാനന്ദ സരസ്വതി
രാജസീശ്രദ്ധാവൃത്തിയ്ക്കടുത്തുള്ള ഉദാഹരണങ്ങള്‍ രാവണനിലും ശൂര്‍പണഖയിലും അതുപോലുള്ള മറ്റു രാക്ഷസന്മാരിലും പ്രത്യക്ഷമായിട്ടുണ്ട്.

”നക്തഞ്ചരാധിപസോദരി രാമനെ
ശ്രദ്ധിച്ച കാരണമാപത്തിതൊക്കവെ
വര്‍ധിച്ചുവന്നിതു മറ്റില്ല കാരണം” –
എന്ന് അധ്യാത്മരാമായണം രാക്ഷസികളുടെ മുറവിളിയായി വര്‍ണിച്ചിട്ടുണ്ട്. രാക്ഷസരാജനായ രാവണന്റെ പരദാരാപഹരണത്തിന്റെ ദുഃസ്ഥിതികളനുഭവിച്ച ലങ്കാവാസികളായ രാക്ഷസസ്ത്രീകളുടെ വാക്കുകളാണിത്. രാവണന്റെ രാജത്വം അംഗീകരിച്ചും അയാളുടെ ശക്തമായ നേതൃത്വത്തിന്റെ കീഴില്‍ അഭിമാനം പൂണ്ടും കഴിഞ്ഞവരാണ് രാവണനെ അപലപിക്കുന്നത്. രാജസഗുണപ്രധാനമായ ശ്രദ്ധ വ്യക്തിയേയും രാജ്യത്തേയും അപകടത്തിലാക്കുന്നതെങ്ങിനെയാണ്. അധ്യാത്മരാമായണത്തില്‍ പലയിടത്തും  പ്രസ്താവമുണ്ട്.

രാവണസഹോദരിയായ ശൂര്‍പണഖയ്ക്ക് രാമനിലുണ്ടായ അനുരാഗം ആപല്‍ക്കരമാണെന്നുള്ള പ്രസ്താവം ലങ്കാവാസികളോട് മാത്രമുള്ളതല്ല. കാമരൂപിണിയും ഭോഗലാലസയുമായ ശൂര്‍പണഖയ്ക്കുണ്ടായ ആവേശവും വികാരവും സൃഷ്ടിച്ച ആപത്തുകളെപ്പറ്റി അധുനാധുനന്മാരും അറിഞ്ഞിരിക്കേണ്ടതാണ്. കാമക്രോധാദികളെ ജനിപ്പിക്കുന്നതും പോഷിപ്പിക്കുന്നതും അതിന്റെ ദുരിതമനുഭവിക്കുന്നതും ശ്രദ്ധ രാജസിയായിരിക്കുമ്പോഴാണ്. രാജസിയായ ശ്രദ്ധയില്‍ ഈശ്വരീയഭാവം വിരളമാണ്. ആസക്തിയും ആവേശവും നിഷിദ്ധമാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്നതിന് പ്രേരണ നല്‍കും. മാത്രമല്ല ജന്മങ്ങളുടെ ആവര്‍ത്തനപ്രത്യാവര്‍ത്തനത്തിന് അത് കാരണമായിത്തീരുന്നു.
കര്‍മങ്ങളനുഷ്ഠിക്കുകയും അതിന്റെ ഫലം തനിക്കു തന്നെ സിദ്ധിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്ന അമിതഭോഗികളെ സൃഷ്ടിക്കുന്നതും രക്ഷിക്കുന്നതും രാജസീശ്രദ്ധയാമ്. കാമക്രോധാദിഷഡ്‌വികാരങ്ങളെ ജനിപ്പിച്ചും വളര്‍ത്തിയും ലോകത്തെ അധാര്‍മികവൃത്തിക്ക് പ്രേരണ നല്‍കുന്നതും രാജസീശ്രദ്ധ തന്നെ.

ഈ ജന്മത്തില്‍ ഭോഗ്യവസ്തുക്കളായ സര്‍വവും നശ്വരമാണെന്ന ചിന്ത രാജസഗുണംകൊണ്ട് വിസ്മൃതമാകുന്നു. പൂര്‍വജന്മകൃതങ്ങളായ കര്‍മഫലങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്ന വിവേകവും ഇതുമൂലം നശിക്കുന്നു. മഹാരോഗമായ ഭോഗവിസ്താരം നാശത്തിനു കാരണമെന്ന ബോധമുണ്ടാക്കുകയുമില്ല. സമസ്തസംയോഗങ്ങളും വിയോഗകാരിയാണെന്ന് ചിന്തിക്കാനും ഇടവരില്ല. പൊറുക്കാനും ക്ഷമിക്കാനുമുള്ള പ്രാപ്തി രാജസീശ്രദ്ധയില്‍ നഷ്ടമാകും. ദേഹാഭിമാനചിന്തകള്‍ മഹാവ്യാധിക്ക് തുല്യമാണെന്ന വിചാരം സാന്ദര്‍ഭികമായിപ്പോലും ലഭിക്കുക പ്രയാസമാണ്.
”ഭോഗാഭോഗാ മഹാരോഗാ സമ്പദഃ പരമാപദഃ
വിയോഗായൈവ സംയോഗാ ആധയോ വ്യാധയോƒധിയാം”
ഭോഗവിസ്താരം മഹാരോഗമാണ്. സര്‍വസമ്പത്തുക്കളും മഹാവിപത്തുകള്‍ക്കിരിപ്പിടമാണ്. എല്ലാ സംയോഗങ്ങളും യോഗകാരിയാണ്’. – എന്ന് ഉപനിഷത്ത് ഘോഷിക്കുന്നത് രാജസീശ്രദ്ധയുടെ ഫലപരിണാമത്തെ കാണിക്കുവാനാണ്. ഉല്‍കൃഷ്ടമായ അസംസര്‍ഗം കൊണ്ട് കൈവരേണ്ട ഗുണങ്ങളെ രാജസീബുദ്ധി നശിപ്പിക്കും.

”ഭാരോ വിവേകിനഃ ശാസ്ത്രം
ഭാരോƒനാത്മവിദോ വപുഃ” – വിവേകികള്‍ക്ക് ശാസ്ത്രവും രാഗികള്‍ക്ക് ജ്ഞാനവും അശാന്തന് മനസ്സും ആത്മജ്ഞാനമില്ലാത്തവന് ശരീരവും ഭാരങ്ങളത്രെ.’

രാജസീശ്രദ്ധയുടെ നാനാമുഖമായ അനുഭവദോഷങ്ങള്‍ ഒഴിവാക്കുന്നതിന് ശാസ്‌ത്രോക്തമായ സിദ്ധാന്തങ്ങളും ഗുരുവചനങ്ങളും അവശ്യം വേണ്ടവയാണ്. അഹങ്കാരവും ആപത്തുകളും ക്ഷണിച്ചുവരുത്തുന്നതും രാജസീശ്രദ്ധ തന്നെയാണ്. ഉദ്വേഗങ്ങള്‍ക്കു വിധേയമായി മനസ്സ് കേന്ദ്രഭാവം വിട്ടകലുകയും അനാഥമായി സഞ്ചരിക്കുകയും ചെയ്യും. ആയുസിനെ അപകടകരമായി നയിക്കുന്നതും രാജസീശ്രദ്ധതന്നെയാണ്.

”ആപദഃ ക്ഷണമായാന്തി ക്ഷണമായാന്തി സമ്പദഃ
ക്ഷണം ജന്മാഥമരണം സര്‍വം നശ്വരമേവതത്”
ആപത്തുകള്‍ ക്ഷണനേരം കൊണ്ടുണ്ടാകുന്നു. സമ്പത്തും അതുപോലെ കൈവരുന്നു. ജന്മമരണങ്ങളും ക്ഷണികങ്ങള്‍ തന്നെ. സര്‍വവും അതേപോലെ നശ്വരവുമാണ്.’ ജനനമരണചിന്തയോ പ്രപഞ്ചത്തിന്റെ നശ്വരതയെപ്പറ്റിയുള്ള ബോധമോ രാജസീശ്രദ്ധയില്‍ സംഭവിക്കുന്നില്ല. മഹായുദ്ധങ്ങളും മനോവ്യാധികളും സംഭവിക്കുന്നതും രാജസീബുദ്ധിയുടെ പ്രേരണമൂലമാണ്. രാവണവധത്തിനു കാരണമായതുപോലും രാജസീബുദ്ധിയല്ലാതെ മറ്റൊന്നല്ല. അയോധ്യാരാജ്യത്തെ ശോകമൂകമാക്കിയതും ദശരഥനുണ്ടായ പുത്രവിയോഗത്തിനും അനവസരത്തിലുണ്ടായ മരണത്തിനും കാരണമായതും രാജസീശ്രദ്ധയായിരുന്നുവെന്നു പറയുന്നതാവും ശരി. കൈകേയിയുടെ ശ്രദ്ധ സന്ദര്‍ഭാനുഗുണമായി രാജസിയായി ഭവിച്ചു. ഭാര്യയെന്ന പദവിയിലും രാജ്ഞിയെന്ന സങ്കല്പത്തിലും സര്‍വോപരി ഭാരതീയ സ്ത്രീത്വം നെയ്‌തെടുക്കുന്ന ശാലീനഭാവങ്ങള്‍ക്കും നഷ്ടമുണ്ടായത് കൈകേയിയുടെ ശ്രദ്ധ ധര്‍മത്തില്‍ നിന്ന് സമ്പത്തിലേയ്ക്ക് തിരിഞ്ഞപ്പോഴാണ്. ഇങ്ങനെ വ്യക്തി, കുടുംബം, രാജ്യം, ലോകം, തുടങ്ങി ജീവിതത്തിന്റെ ശാലീനവും സര്‍ഗാത്മകവുമായ ഭാവങ്ങളെ നശിപ്പിക്കുന്നത് ശ്രദ്ധയുടെ രാജസീഭാവമാണെന്നറിയേണ്ടതാണ്.

ShareTweetSend

Related News

പാദപൂജ

സമാധ്യവസ്ഥയില്ലാത്ത പൂന്തുറസ്വാമികള്‍

പാദപൂജ

ഗുരുസാന്നിദ്ധ്യം മഹാസമാധിക്കുശേഷം

പാദപൂജ

പ്രകൃതിജയം

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies