കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ മഹാദേവന്റെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ വൈകുന്നേരം 7.30 ന് തന്ത്രി കെ.പി.സി വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തുടര്‍ന്ന് രാത്രി 9.30 ന് കഥകളി നടന്നു. ഇന്ന് മുതല്‍ മാര്‍ച്ച് രണ്ട് വരെ ദിവസവും രാവിലെ പതിവു ക്ഷേത്രചടങ്ങുകളെ തുടര്‍ന്ന് 8.30 മുതല്‍ ഉത്സവബലി നടക്കും. മാര്‍ച്ച് മൂന്നിന് വൈകുന്നേരം 6.30 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവ ദിവസങ്ങളില്‍ വൈകുന്നേരം വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
Discussion about this post