
ടെക്‌സസ്: അമേരിക്കന്‍ ദേശീയ ആരോഗ്യസംരക്ഷണ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മലയാളിയും മക്കാലന്‍ ലാസ് പാല്‍മാസ് ഹെല്‍ത്ത് സെന്റര്‍ സീനിയര്‍ അഡ്മിസ്‌ട്രേറ്ററുമായ ഹരികൃഷ്ണന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. ഇത് അദ്യമായാണ് ഒരു ഭാരതീയന്‍ ഈ സ്ഥാനം അലങ്കരിക്കുന്നത്. സമിതിയുടെ രാഷക്കട്രീയകാര്യവേദിയിലാണ് ഇദ്ദേഹത്തിന്റെ ചുമതല. അമേരിക്കയിലെ പതിനായിരത്തില്‍ അധികം വരുന്ന ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്.
അമേരിക്കന്‍ ആരോഗ്യരംഗത്തു വര്‍ഷങ്ങളായി നല്‍കി വരുന്ന വിദഗ്ദ്ധ നേതൃത്വത്തിനും സേവനത്തിനും വിവിധ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള നമ്പൂതിരി ഇന്‍ഡോ അമേരിക്കന്‍ സാംസ്‌ക്കാരിക സാഹിത്യകലാരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മക്കാലന്‍ ഇന്‍ഡ്യ അസോസിയേഷന്‍ പ്രസിഡന്റും ഇന്‍ഡോഹിസ്പാനിക് ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം തിരുവനന്തപുരം യുണിവേഴക്കസിറ്റി കോളേജ് മുന്‍ ഹിന്ദി വിഭാഗം മേധാവിയും കേന്ദ്ര ഹിന്ദി ഉപദേശകസമിതി അംഗവുമായിരുന്ന പ്രൊഫ.കൃഷ്ണന്‍ നമ്പൂതിരിയുടെയും ലീലാദേവി അന്തര്‍ജനത്തിന്റെയും മകനാണ്.
Discussion about this post