Sunday, August 30, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ഇന്ത്യയ്‌ക്കെതിരെ ഉപരോധനീക്കമില്ലെന്ന് അമേരിക്ക

by Punnyabhumi Desk
Mar 17, 2012, 02:09 pm IST
in രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: ജൂണ്‍ അവസാനത്തോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നില്ലെങ്കില്‍ ഇന്ത്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് യു.എസ്. അധികൃതര്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകളെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തിയതായും യു.എസ്. അധികൃതര്‍ പറഞ്ഞു.

അമേരിക്കയിലെയും ഇന്ത്യയിലെയും ചില മാധ്യമങ്ങളിലാണ് ഉപരോധഭീഷണി സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കണമെന്ന യു.എസ്. നിര്‍ദേശം അനുസരിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും ഇന്ത്യ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഇന്ത്യയ്ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ ബരാക് ഒബാമ നിര്‍ബന്ധിതനായേക്കുമെന്നുമാണ് യു.എസ്. അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

ഇക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും ഇന്ത്യയിലും യു.എസ്സിലും ചര്‍ച്ച നടക്കുന്നുണ്ടെന്നും യു.എസ്. അധികൃതര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃതഎണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ നോക്കുന്നുണ്ട്. അമേരിക്ക അതിനെ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇറാന്‍ ആണവായുധങ്ങള്‍ സംഭരിക്കുന്നത് തടയുക എന്ന യു.എസ്സിന്റെ ലക്ഷ്യത്തിലെ പങ്കാളിയാണ് ഇന്ത്യ-യു.എസ്. വക്താവ് പറഞ്ഞു.

ഒപെക് രാജ്യങ്ങളിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാജ്യമാണ് ഇറാന്‍. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 12 ശതമാനവും ഇറാനില്‍ നിന്നാണ്. അതേസമയം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇറാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ പ്രകടമായ കുറവു വന്നിട്ടുണ്ട്. 2008-’09 ല്‍ 2.18 കോടി ടണ്‍ ഇറക്കുമതി ചെയ്ത സ്ഥാനത്ത് 2010-’11ല്‍ 1.85 കോടി ടണ്ണാണ് ഇറക്കുമതി ചെയ്തത്. 2008-’09-തില്‍ മൊത്തം എണ്ണ ഇറക്കുമതിയുടെ 16.5 ശതമാനം ഇറാനില്‍ നിന്നായിരുന്നു. 2010-’11-ല്‍ ഇത് 11 ശതമാനമായി താണു.

Share
Tweet
Send

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies