Monday, May 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗണപതി ഭഗവാനെക്കുറിച്ചുള്ള ചില അധ്യാത്മശാസ്ത്രപരമായ വിവരങ്ങള്‍

by Punnyabhumi Desk
Jul 25, 2023, 06:30 am IST
in സനാതനം

വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭഃ
നിര്‍വിഘ്‌നം കുരുമേ ദേവ സര്‍വകാര്യേശു സര്‍വദഃ

ഗണപതി എന്ന വാക്കിന്റെ അര്‍ഥമെന്താണ്? :

‘ഗണ’ എന്നാല്‍ ‘പവിത്രകം’, അതായത് ‘ചൈതന്യത്തിന്റെ കണങ്ങള്‍’ എന്നാണ്; ‘പതി’ എന്നാല്‍ ‘സ്വാമി’, അതായത് ‘കാത്തു രക്ഷിക്കുന്നവന്‍’. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഗണപതി എന്നാല്‍ ‘പവിത്രകങ്ങളുടെ സ്വാമി’ എന്നാണര്‍ഥം.

ചിലര്‍ ഗണപതി ഭഗവാനെ ഉദ്ദേശിച്ച് വക്രതുണ്ഡന്‍, വിനായകന്‍ ഏകദന്തന്‍ എന്നൊക്കെ വിളിക്കാറുണ്ട്. അവയുടെ അര്‍ഥമെന്താണ്? :

1. വക്രതുണ്ഡന്‍ എന്ന വാക്കിന്റെ അക്ഷരാര്‍ഥം ‘വളഞ്ഞ തുന്പിക്കൈ ഉള്ളവന്‍’ എന്നാണ്. വളഞ്ഞ, അതായത് തെറ്റായ മാര്‍ഗത്തിലൂടെ ജീവിക്കുന്നവനെ ശിക്ഷിച്ച് നേരായ മാര്‍ഗത്തിലേക്ക്‌കൊണ്ടുവരുന്നതു കൊണ്ട് ഗണപതിയെ വക്രതുണ്ഡന്‍ എന്ന് വിളിക്കുന്നു.

2. ഏകദന്തന്‍, അതയാത് ഒരു കൊമ്പ് പൂര്‍ണമായും മറ്റൊന്നു മുറിഞ്ഞതായും ഉള്ളതിനാല്‍ ഗണപതിയെ ഈ പേര് വിളിക്കുന്നു. ഒന്ന് എന്ന അക്കം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ദന്തീന് എന്നാല്‍ ‘കാണിച്ചു കൊടുക്കുക’ എന്നര്‍ഥം; അതായത് ഏകമായ ബ്രഹ്മത്തിന്റെ അനുഭൂതി നേടാനുള്ള വഴി കാട്ടിക്കൊടുക്കുന്നവന്‍ എന്നാണര്‍ഥം.

3. വിനായകന്‍ എന്നതിന്റെ അര്‍ഥം നായകന്മാരുടെ, അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവന്‍ എന്നാണ്.

4. ലംബോദരന്‍ എന്നതിന്റെ അര്‍ഥം അക്ഷരം പ്രതിയായി പറയുകയാണെങ്കില്‍ ലംബമായ അതായത് വലുതായ ഉദരം (വയറ്) ഉള്ളവന്‍ എന്നാണ്. ഇതിന്റെ ആന്തരാര്‍ഥം എന്തെന്നാല്‍ സര്‍വ ചരാചരങ്ങളും ഗണപതിയില്‍ വസിക്കുന്നു.

എന്തുകൊണ്ടാണ് ഗണപതി ഭഗവാനെ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുന്പ് പ്രാര്‍ഥിക്കുന്നത്? 

മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാല്‍ ദേവീ-ദേവന്മാരുടെ ഭാഷ പ്രകാശ ഭാഷയാണ്. മനുഷ്യര്‍ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ നാദഭാഷയെ ദേവീ-ദേവന്മാരുടെ പ്രകാശഭാഷയിലേക്ക് രൂപാന്തരപ്പെടുത്തുവാനുള്ള കഴിവുണ്ട്. അതിനാല്‍ നമ്മുടെ പ്രാര്‍ഥനകള്‍ ഗണപതി നാദഭാഷയില്‍ നിന്ന് പ്രകാശഭാഷയിലേക്ക് രൂപാന്തരപ്പെടുത്തി മറ്റു ദേവീ-ദേവന്മാര്‍ വരെ എത്തിക്കുന്നു.

മൂഷികനും ഗണപതിയും തമ്മിലുള്ള ബന്ധമെന്താണ് ?

മൂഷികന്‍ ഗണപതിയുടെ വാഹനമാണ്. വാഹനം എന്ന വാക്ക് സംസ്‌കൃതത്തിലെ വൃ-വഹ് എന്നതില്‍ നിന്നാണുണ്ടായത്. ഇതിന്റെ അര്‍ഥം വഹിച്ചു കൊണ്ടു പോകുക എന്നാണ്. ദേവീ-ദേവന്മാരുടെ വാഹനം അവരുടെ പ്രവര്‍ത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്; അതായത് ഗണപതിയുടെ കാര്യങ്ങള്‍ക്കായി ആവശ്യമായ ശക്തി മൂഷികനിലാണ് ഉള്ളത്, എന്നാണര്‍ഥം. മൂഷികന്‍ രജോഗുണത്തെ സൂചിപ്പിക്കുന്നു; അതായത് രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ് എന്ന കാര്യവും ഇതില്‍ നിന്നും വ്യക്തമാകുന്നു.

ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ട് തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുന്പി കൈയുള്ള വിഗ്രഹങ്ങള്‍. അവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം ?
തുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശത്തേക്കായിരിക്കുന്ന മൂര്‍ത്തിയെ ദക്ഷിണ മൂര്‍ത്തി അഥവാ ദക്ഷിണാഭിമുഖി മൂര്‍ത്തി എന്നു പറയുന്നു. ദക്ഷിണമെന്നാല്‍ തെക്ക് ദിശ അഥവാ വലതു ഭാഗം. തെക്ക് ദിശ യമലോകത്തേക്ക് നയിക്കുന്നു, എന്നാല്‍ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യത്തോടെ നേരിടുന്നത്, അവന്‍ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവന്‍ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍ വലതു ഭാഗത്തേക്ക് തുമ്പി കൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തില്‍ പാപപുണ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കര്‍മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.

എന്നാല്‍ തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശത്തേക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാല്‍ ഇടതു ഭാഗം, അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. അതിനാല്‍ വീടുകളില്‍ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്.

ഗണപതി ഭഗവാന് ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതിന്റെ കാരണമെന്താണ് ?
ശ്രീഗണപതിയുടെ നിറം ചുവപ്പാണ്. ഗണപതി പൂജയില്‍ ചുവന്ന വസ്ത്രം, ചുവന്ന പുഷ്പങ്ങള്‍, രക്തചന്ദനം ഇവ ഉപയോഗിക്കുന്നു. ഇതിന്റെ അര്‍ഥം ഗണപതിക്ക് ചുവന്ന നിറം ഇഷ്ടമാണ് എന്നല്ല. ദേവീ-ദേവന്മാര്‍ക്ക് മനുഷ്യര്‍ക്കുള്ളതു പോലെയുള്ള ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും തന്നെയില്ല. ചുവപ്പു നിറം ഉപയോഗിക്കുന്നതിന്റെ കാരണം എന്തെന്നാല്‍ ചുവപ്പ് നിറം കാരണം അന്തരീക്ഷത്തിലെ ഗണപതിയുടെ പവിത്രകങ്ങള്‍ അതായത് ഗണപതി ഭഗവാന്റെ തരംഗങ്ങള്‍ നാം പൂജിക്കുന്ന വിഗ്രഹം അഥവാ ഭഗവാന്റെ ചിത്രത്തിലേക്ക് കൂടുതല്‍ അളവില്‍ ആകര്‍ഷിക്കപ്പെടുന്നു. അതിനാല്‍ നാം പൂജിക്കുന്ന വിഗ്രഹം/ചിത്രം കൂടുതല്‍ ജാഗൃതമാകുകയും പൂജിക്കുന്ന വ്യക്തിക്ക് ഭഗവാന്റെ കൂടുതല്‍ ചൈതന്യം ലഭിക്കുകയും ചെയ്യുന്നു.

ഇതേ സിദ്ധാന്തമനുസരിച്ച് ഗണപതിക്ക് കറുകപ്പുല്ല് അര്‍പ്പിക്കുന്നു. കറുകയെ ദുര്‍വ എന്നും പറയുന്നു. ദുര്‍വ എന്ന വാക്കിന്റെ അര്‍ഥം ഇപ്രകാരമാണ് – ദുഃ എന്നാല്‍ ദൂരെയുള്ളത്, അവ എന്നാല്‍ സമീപത്ത് കൊണ്ടു വരുന്നത്. ദൂരെയുള്ള ഗണപതിയുടെ പവിത്രകങ്ങളെ സമീപത്ത് കൊണ്ടു വരുന്നതെന്തോ, അത് ദുര്‍വയാകുന്നു. അതിനാലാണ് ഗണപതിക്ക് കറുകപ്പുല്ല് പൂജയില്‍ അര്‍പ്പിക്കുന്നത്. അര്‍പ്പിക്കുന്ന ഇലകള്‍ തളിരിലകളും പുല്ലിലെ ഇലകള്‍ 3, 5, 7, എന്നിങ്ങനെ ഒറ്റ സംഖ്യയിലുള്ളതുമായിരിക്കണം.

ഗണേശോത്സവം എന്നാല്‍ എന്താണ് ?

ഭാദ്രപദമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി മുതല്‍ ചതുര്‍ദശി വരെ ഗണപതിയുടെ തത്ത്വം ഭൂമിയിലേക്ക് മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതല്‍ അളവില്‍ എത്തിച്ചേരും. ആയതിനാല്‍ ഈ ദിവസങ്ങളില്‍ (അതായത് ചതുര്‍ഥി മുതലുള്ള 10 ദിവസങ്ങള്‍) ഗണപതിയുടെ നാമം ജപിക്കുക, ഗണപതി വിഗ്രഹത്തെ പൂജിക്കുക, ഗണേശ സ്‌തോത്രങ്ങള്‍ ചൊല്ലുക മുതലായവ ചെയ്യുന്നു. ഈ 10 ദിവസങ്ങളെയാണ് ഗണേശോത്സവം എന്നു പറയുന്നത്. ഈ ദിനങ്ങളില്‍ നാം ‘ഓം ഗം ഗണപതയേ നമഃ’ എന്ന് പരമാവധി ജപിക്കുകയാണെങ്കില്‍, നമുക്ക് ഗണപതി തത്ത്വത്തിന്റെ ഗുണം ലഭിക്കും.

ഇന്ന് പലരും സാമൂഹികമായി ഗണേശോത്സവം ആഘോഷിക്കുന്നു. ഈ സമയങ്ങളില്‍ ചില സ്ഥലങ്ങളില്‍ ജനങ്ങളില്‍ നിന്നും നിര്‍ബന്ധമായി പണം പിരിക്കുക, അലങ്കാരത്തിന് അനാവശ്യ മായി കാശ് ചിലവഴിക്കുക, മണ്ഡപത്തില്‍ ഗണപതി ഭഗവാന്റെ ഭക്തി ഗാനങ്ങളല്ലാതെ മറ്റു സിനിമാ പാട്ടുകള്‍ വയ്ക്കുക . ഈ രീതിയിലുള്ള പല അനാചാരങ്ങളും നടക്കുന്നു. ഗണേശോത്സവത്തിനു ശേഷം വിഗ്രഹത്തെ നിമ്മജ്ജനം ചെയ്യുന്നതും ഭക്തിപൂര്‍വമായിരിക്കുകയില്ല.

ഇത്തരത്തിലെ പ്രവര്‍ത്തികള്‍ തെറ്റാണ്. ഇതിലൂടെ ഭഗവാന്റെ ചൈതന്യം നമുക്ക് ലഭിക്കുമോ? ജനങ്ങള്‍ക്ക് പിരിവിന് കാശ് തരാന്‍ താത്പര്യമില്ലെങ്കില്‍ അവരെ നിര്‍ബന്ധിക്കുന്നത് ഒട്ടും തന്നെ ശരിയല്ല. ഇത്തരത്തില്‍ കിട്ടുന്ന പണം കൊണ്ട് നമുക്ക് യഥാര്‍ഥത്തില്‍ വല്ല പ്രയോജനവുമുണ്ടോ? ആയതിനാല്‍ ഏതൊരു പരിപാടിക്കും നാം ജനങ്ങളെ ഇത്തരത്തില്‍ ചൂഷണം ചെയ്യരുത്; നമ്മുടെ ശാസ്ത്രത്തില്‍ പറയും വിധത്തിലുള്ള അലങ്കാരവും മറ്റും ചെയ്യുക, അതായത് വിലയേറിയ വൈദ്യുത വിളക്കുകള്‍ അമിതമായി ഉപയോഗിക്കാതെ ആവശ്യത്തിനായി മാത്രം ഉപയോഗിക്കൂ. ശാസ്ത്രം ആചരിക്കുന്നതിലൂടെ മാത്രമേ പൂജ ചെയ്യുന്നവനും അതില്‍ പങ്കെടുക്കുന്നവര്‍ക്കും ഭഗവാന്റെ കൃപയും അനുഗ്രഹവും ഉണ്ടാകൂ.

ഗണേശ ചതുര്‍ഥി ദിവസം ചന്ദ്രനെ കാണരുത് എന്ന് പറയുന്നത് എന്തു കൊണ്ട്?
ചതുര്‍ഥി ദിവസം ചന്ദ്രനെ കാണരുത് എന്ന് നമ്മുടെ പുരാണങ്ങളില്‍ പറയുന്നുണ്ട്. ഇതിനു പിന്നിലുള്ള കാരണം മനസ്സിലാക്കാം.

ഒരിക്കല്‍ ചന്ദ്രന്‍ ഗണപതിയുടെ രൂപത്തെക്കുറിച്ച് കളിയാക്കി, എന്തൊരു വലിയ വയര്‍, മുറം പോലുള്ള ചെവി, വലിയ തുന്പിക്കൈ, ചെറിയ കണ്ണുകള്‍! ഇത് കേട്ട് ഗണപതി ചന്ദ്രനെ ശപിച്ചു, ഇന്നു മുതല്‍ ആരും നിന്നെ നോക്കുകയില്ല, നോക്കിയാല്‍ അവരുടെ പേരില്‍ കളവ് നടത്തിയതായുള്ള ആരോപണം ഉണ്ടാകും. ഇതു കാരണം ആരും ചന്ദ്രനെ അവരുടെ സമീപം വരാന്‍ അനുവദിച്ചില്ല. അതിനാല്‍ ചന്ദ്രന് എവിടെയും പോകുവാന്‍ സാധിക്കുമായിരുന്നില്ല. ഒറ്റക്ക് കഴിയാന്‍ ചന്ദ്രന് വലിയ വിഷമമായി. അതിനാല്‍ ചന്ദ്രന്‍ തപസ്സ് ചെയ്ത് ഗണപതിയെ പ്രസന്നനാക്കി ശാപമോചനത്തിന് അപേക്ഷിച്ചു. ശാപമോചനം ചെയ്യുന്‌പോള്‍ മുഴുവന്‍ ശാപവും വ്യര്‍ഥമാക്കുന്നതിലര്‍ഥമില്ല. അതിനാല്‍ ഗണപതി പറഞ്ഞു, ‘വിനായക ചതുര്‍ഥി ദിവസം ആരും നിന്നെ ദര്‍ശിക്കുകയില്ല; പക്ഷെ സങ്കഷ്ടി (അതായത് കറുത്ത പക്ഷത്തിലെ ചതുര്‍ഥി) ദിവസം നിന്നെ ദര്‍ശിക്കാത്തിടത്തോളം ആരും ഭക്ഷണം കഴിക്കുകയില്ല.’ ഇങ്ങനെ ഗണപതി ചന്ദ്രനെ പൂര്‍ണ്ണശാപത്തില്‍ നിന്നും മുക്തനാക്കി.

ചന്ദ്രന്‍ മനസ്സിന്റെ കാരകനാണ്. ചന്ദ്രന്‍ മനസ്സിനെ പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു, അതായതന് മനസ്സിനെ ചഞ്ചലനാക്കുന്നു. മനസ്സിന്റെ നില സ്ഥിരതയില്‍ നിര്‍ത്താനാണ് ഈ ദിവസം ചന്ദ്രനെ ദര്‍ശിക്കരുത് എന്ന് പറയുന്നത്.

നന്ദകുമാര്‍ കൈമള്‍ (www.HinduJagruti.org)

സന്ദര്‍ഭം : ‘ഗണപതി’ എന്ന സനാതന്റെ ഗ്രന്ഥം

Share1TweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies