Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രീരാമനവമി

by Punnyabhumi Desk
Apr 19, 2021, 12:34 pm IST
in സനാതനം

ശ്രീവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്റെ ജന്മ ദിവസമാണ് ശ്രീരാമനവമിയായി അഘോഷിക്കുന്നത്. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിവസത്തെയാണ് ശ്രീരാമനവമി എന്നു പറയുന്നത്. എല്ലാ ശ്രീരാമ ക്ഷേത്രങ്ങളിലും ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ പ്രഥമ മുതല്‍ (അതായത് യുഗാദി ദിവസം മുതല്‍) നവമി വരെ ഈ ഉത്സവം ആഘോഷിക്കുന്നു.

ഇക്കൊല്ലം രാമനവമി ഏപ്രില്‍ 13-ാം തീയതി ആണ്.

ശ്രീരാമനവമിയുടെ ഈ ശുഭകരമായ അവസരത്തില്‍, ‘മര്യാദപുരുഷോത്തമ’നായ ശ്രീരാമന്റെ സവിശേഷതകളെക്കുറിച്ചും ശ്രീരാമനവമിയുടെ ആധ്യാത്മിക മഹത്ത്വവും ആഘോഷിക്കേണ്ട രീതിയെക്കുറിച്ചും രാമരാജ്യത്തെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.

ശ്രീരാമനവമിയുടെ ആധ്യാത്മിക മഹത്ത്വം
ഏതെങ്കിലും ദേവതയുടെ അല്ലെങ്കില്‍ അവതാരത്തിന്റെ ജയന്തി ദിനത്തില്‍ ആ ദേവതയുടെ തത്ത്വം ഭൂമിയില്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാണ്. ശ്രീരാമനവമിക്ക് ശ്രീരാമതത്ത്വം ഭൂമിയില്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാണ്. ഈ ദിവസം ‘ശ്രീരാമ ജയ രാമ ജയ ജയ രാമ’, എന്ന നാമജപം എത്രകണ്ട് ജപിക്കാന്‍ കഴിയുന്നുവോ, അത്രയും ജപിക്കുക. ഇതു മൂലം നമുക്ക് ശ്രീരാമതത്ത്വത്തിന്റെ കൂടുതല്‍ ഗുണം ലഭിക്കുകയും, ആധ്യാത്മിക അനുഭൂതികളും ഉണ്ടകാനും ഇടയുണ്ട്.

ശ്രീരാമന്റെ സവിശേഷതകള്‍
1. പേര് : രാമന്‍ എന്ന പേര് രാമജന്മത്തിനു മുന്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. രാമന്‍ എന്നാല്‍ ‘സ്വയം ആനന്ദത്തില്‍ രമിച്ചിരിക്കുകയും മറ്റുള്ളവരെ ആനന്ദത്തില്‍ രമിപ്പിക്കുകയും ചെയ്യുന്നവന്‍’ എന്നാണ്. ദുഷ്ടനായ രാവണനെ വധിച്ച് ലങ്കയെ ജയിച്ചതിനുശേഷം, അതായത് സ്വന്തം ദൈവത്വം ലോകത്തിനു മുന്പില്‍ പ്രകടിപ്പിച്ചതിനുശേഷം എല്ലാവരും രാമനെ ‘ശ്രീരാമന്‍’ എന്നു വിളിച്ചു തുടങ്ങി.

2. എല്ലാ രീതിയിലും ആദര്‍ശപരായണന്‍ :
A. ആദര്‍ശ പുത്രന്‍ : ശ്രീരാമന്‍ അച്ഛനമ്മമാരുടെ ആജ്ഞ പാലിച്ചിരുന്നു; എന്നാല്‍ വേണ്ട സമയത്ത് അവരെ ഉപദേശിക്കുകയും ചെയ്തിരുന്നു.
B. ആദര്‍ശ സഹോദരന്‍ : ഇന്നും സഹോദരന്മാര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ മകുടോദാഹരണമായി രാമലക്ഷ്മണന്മാരുടെ പേര് തന്നെ ഉപയാഗിക്കുന്നു.
C. ആദര്‍ശ ഭര്‍ത്താവ് : ശ്രീരാമന്‍ ഏകപത്‌നീവ്രതനായിരുന്നു. സീതയെ ഉപേക്ഷിച്ചതിനു ശേഷം ശ്രീരാമന്‍ വിരക്തനായി ജീവിച്ചു. പിന്നീട് യജ്ഞത്തിനായി പത്‌നിയുടെ ആവശ്യം വന്നപ്പോള്‍ വേറെ വിവാഹം കഴിക്കാതെ സീതയുടെ പ്രതിമയെ സമീപത്ത് ഇരുത്തി. ഇതില്‍ നിന്നും ശ്രീരാമന്റെ ഏകപത്‌നീവ്രതം മനസ്സിലാക്കാം. (അക്കാലത്ത് രാജാക്കന്മാര്‍ ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കുന്ന പതിവുണ്ടയിരുന്നു.)
D. ആദര്‍ശ സുഹൃത്ത് : സുഗ്രീവന്‍, വിഭീഷണന്‍ തുടങ്ങിയ സുഹൃത്തുക്കളെ വിഷമാവസരങ്ങളില്‍ ശ്രീരാമന്‍ സഹായിച്ചിരുന്നു.
E. ആദര്‍ശ രാജാവ് : ജനങ്ങള്‍ സീതയെ സംശയിച്ചപ്പോള്‍, സ്വന്തം സുഖത്തെക്കുറിച്ച് ചിന്തിക്കാതെ ‘രാജധര്‍മം’ എന്ന നിലയില്‍ രാമന്‍ ധര്‍മപത്‌നിയെ ഉപേക്ഷിച്ചു. (ധര്‍മശാസ്ത്രങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ ഒരു രാജാവ് പാലിക്കേണ്ട ധര്‍മങ്ങളെല്ലാം തന്നെ ശ്രീരാമന്‍ പാലിച്ചിരുന്നു).
F. ആദര്‍ശ ശത്രു : രാവണന്റെ മരണശേഷം വിഭീഷണന്‍ രാവണന്റെ അന്തിമസംസ്‌കാരം ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ ശ്രീരാമന്‍ വിഭീഷണനോട് പറഞ്ഞു, ‘മരണത്തോടുകൂടി എല്ലാ വൈരാഗ്യവും തീരുന്നു. നീ രാവണന്റെ അന്തിമ ക്രിയകള്‍ ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ തന്നെ അത് ചെയ്യും.’

3. ധര്‍മപാലകന്‍ : ശ്രീരാമന്‍ ധര്‍മത്തിന്റെ എല്ലാ മര്യാദകളും പാലിച്ചിരുന്നതിനാല്‍ ശ്രീരാമനെ ‘മര്യാദാപുരുഷോത്തമന്‍’ എന്നു വിളിക്കുന്നു. അതോടൊപ്പം തന്നെ ശ്രീരാമന്‍ ‘ഏകവചനിയും’ (അതായത് ശ്രീരാമന്‍ ഒരു കാര്യം ഒരു തവണ പറഞ്ഞാല്‍ മതി, അത് സത്യം തന്നെ ആയിരിക്കും) ‘ഒരേയൊരു അമ്പ് ഉപയോഗിച്ചിരുന്നവനും’ (അതായത് ശ്രീരാമന്റെ ഒറ്റ അമ്പ് തന്നെ ലക്ഷ്യം ഭേദിക്കുമായിരുന്നതിനാല്‍ രണ്ടമത് അമ്പ് എയ്യേണ്ട ആവശ്യമില്ലായിരുന്നു) ആയിരുന്നു.
ശ്രീരാമന്റെ ഓരോ പ്രവര്‍ത്തികളും മറ്റുള്ളവര്‍ക്കു മാതൃകയായിരുന്നു. ധര്‍മത്തെ അടിസ്ഥാനമാക്കി ജീവിക്കുന്നതിലൂടെ നമുക്ക് മോക്ഷം എങ്ങനെ നേടാം, എന്നത് ശ്രീരാമന്‍ നമ്മളെ പഠിപ്പിച്ചു.
ശ്രീരാമനവമി ആഘോഷിക്കുന്ന വിധം

ചൈത്ര ശുദ്ധ നവമിയെ ശ്രീരാമനവമി എന്നു പറയുന്നു. ശ്രീരാമന്റെ ജന്മദിനത്തിന് ശ്രീരാമനവമി ആഘോഷിക്കുന്നു. പുണര്‍തം നക്ഷത്രമായ ഈ ദിനത്തിലാണ്, മധ്യാഹ്ന കാലത്ത്, കര്‍ക്കടക രാശിയില്‍ സൂര്യാദി അഞ്ച് ഗ്രഹങ്ങളുള്ള സമയത്ത് ശ്രീരാമന്‍ അയോധ്യയില്‍ ജനിച്ചത്. യുഗാദി ദിവസം മുതല്‍ അടുത്ത 9 ദിവസങ്ങള്‍ വരെ ശ്രീരാമനവമി ആഘോഷിക്കുന്നു. രാമായണ പാരായണം, കീര്‍ത്തനങ്ങള്‍, ശ്രീരാമ വിഗ്രഹത്തിന്റെ അലങ്കാരം എന്നീ രീതിയില്‍ ഈ ഉത്സവം ആഘോഷിക്കുന്നു. നവമി ദിനം ഉച്ചയ്ക്ക് രാമജന്മകീര്‍ത്തനങ്ങള്‍ പാടുന്നു. മധ്യാഹ്നത്തില്‍, കുഞ്ഞുങ്ങള്‍ ഇടുന്ന ഒരു തരം തൊപ്പി വച്ച നാളികേരം തൊട്ടിലില്‍ വച്ച് തൊട്ടിലാട്ടുന്നു. ഭക്ന്മാര്‍ അതില്‍ പൂക്കളും കുങ്കുമവും അര്‍പ്പിക്കുന്നു.
ശ്രീരാമനവമി ദിവസം ശ്രീരാമന്റെ വ്രതവും നോല്‍ക്കുന്ന പതിവുണ്ട്. സര്‍വ വ്രതങ്ങളും നോല്‍ക്കുന്നതു കൊ?ണ്ടുള്ള ഫലം ഈ ഒരു വ്രതം നോല്‍ക്കുന്നതു കൊണ്ട് ലഭിക്കുന്നു. അതപോലെ എല്ലാ പാപങ്ങളും ഇല്ലാതാകുകയും അവസാനം ഉത്തമ ലോകം പ്രാപിക്കുകയും ചെയ്യുന്നു.

ശ്രീരാമ പൂജ എങ്ങനെ ചെയ്യണം ?
പ്രഭു ശ്രീരാമനെ അനാമിക വിരല്‍ (മോതിര വിരല്‍) കൊണ്ട് ഗന്ധം (ചന്ദനം) തേയ്ക്കുക. നാലോ നാലിന്റെ ഗുണിതങ്ങളായോ ചെന്പകം, പിച്ചി എന്നീ പൂക്കള്‍ ഭഗവാന് അര്‍പ്പിക്കുക. മുകളില്‍ പറഞ്ഞ ഏതെങ്കിലും ഗന്ധമുള്ള ചന്ദനത്തിരിയാല്‍ ഭഗവാന് ഉഴിയുക. ശ്രീരാമന് മൂന്നോ മൂന്നിന്റെ ഗുണിതങ്ങളായോ പ്രദക്ഷിണം വയ്ക്കുക.

ശ്രീരാമന്‍ ശ്രീവിഷ്ണുവിന്റെ അവതാരമായതിനാല്‍, ശ്രീവിഷ്ണുവിനെ പൂജിക്കുന്നതുപോലെ തന്നെ ശ്രീരാമനെയും പൂജിക്കുന്നു (അതായത്, ഷോഢശോപചാര പൂജ ചെയ്യുന്നു). ശ്രീരാമന്റെ പൂജയ്ക്ക് തുളസി ഇല ആവശ്യമാണ്, കാരണം, ശ്രീവിഷ്ണു തത്ത്വത്തെ ആകര്‍ഷിക്കാനുള്ള കഴിവ് തുളസിയിലയ്ക്ക് ഉണ്ട്.

ശ്രീരാമന്റെ നാമജപത്തിന്റെ ആന്തരാര്‍ത്ഥം
ശ്രീരാമ ജയ രാമ ജയ ജയ രാമ : ശ്രീരാമന്റെ ഈ നാമം വളരെ പ്രസിദ്ധമാണ്. ഈ മന്ത്രത്തിലെ വാക്കുകളുടെ അര്‍ഥം താഴെ പറയും പ്രകാരമാണ്.
ശ്രീരാമ : ശ്രീരാമനെ ആവാഹിക്കുന്നു.
ജയ രാമ : ഇത് സ്തുതിവാചകമാണ്.
ജയ ജയ രാമ : ഇത് ‘നമഃ’ പോലെ ശരണാഗതിയുടെ ദര്‍ശകമാണ്.

രാമരാജ്യം
ആദര്‍ശ രാമരാജ്യം ഇപ്രകാരമായിരുന്നു!
ശ്രീരാമന്റെ ഭരണകാലത്ത്, അതായത് ത്രേതായുഗത്തില്‍ ശ്രീരാമന്‍ മാത്രമല്ല, രാജ്യത്തിലെ എല്ലാവരും നല്ലവരായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റ ഭരണകാലത്ത് രാജ്യത്ത് ഒരൊറ്റ പരാതി പോലും ഇല്ലായിരുന്നു.

1. പ്രജകളുടെ ജീവിതം ശാന്തവും സന്തുഷ്ടവും സുഖസമൃദ്ധവുമായിരുന്നു.
2. കുറ്റകൃത്യങ്ങള്‍, അഴിമതി, രോഗങ്ങള്‍ എന്നിവയ്ക്ക് സ്ഥാനമില്ലായിരുന്നു.
3. പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്താത്ത ഒരു കാലഘട്ടമായിരുന്നു അത്.

രാമരാജ്യത്തിലെ പ്രജകള്‍ ധര്‍മിഷ്ഠരായിരുന്നു. അതിനാലാണ് അവര്‍ക്ക് ശ്രീരാമനെ പോലുള്ള സാത്ത്വികനായ ഭരണാധികാരിയെ ലഭിച്ചതും ആദര്‍ശമായ രാമരാജ്യം (ഈശ്വര രാജ്യം) അനുഭവിക്കാന്‍ സാധിച്ചതും.

അന്നത്തെ രാമരാജ്യം ഇന്ന് സഫലീകരിക്കാന്‍ നാം എന്തു ചെയ്യണം?
ശ്രീരാമന്റെ കാലത്ത് പ്രജകള്‍ സമാധാനപരമായ ജീവിതം നയിച്ചിരുന്നു; എന്നാല്‍ ഇന്നത്തെ കാലട്ടത്തില്‍ എല്ലാവരും ദുഃഖിതരാണ്, കാരണം അധര്‍മം ഇന്ന് അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണ്.

എല്ലാവര്‍ക്കും സുഖസമൃദ്ധമുള്ള ജീവിതം നയിക്കണമെങ്കില്‍ –

1. എല്ലാവരും ധര്‍മിഷ്ഠരാകുക, സാധന (ഈശ്വരോപാസന) ചെയ്യുക !
2. ധര്‍മിഷ്ഠരായ ഭരണാധികാരികളെ തിരഞ്ഞെടുക്കുക !
3. ധര്‍മിഷ്ഠരും, ഈശ്വരഭക്തിയുള്ളതും, സാധകരുമായ വരും തലമുറയെ വാര്‍ത്തെടുക്കുക!

ഇന്ന് ഹിന്ദു ധര്‍മം എല്ലാ വശങ്ങളില്‍ക്കൂടിയും വളരെയധികം ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടരിക്കുകയാണ്. ആയതിനാല്‍ നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്.

ശ്രീരാമനവമി ദിവസം ചെയ്യേണ്ട പ്രാര്‍ഥന : ഹേ ശ്രീരാമാ, ഇന്ന് മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ അങ്ങയുടെ തത്ത്വത്തിന്റെ പരമാവധി ഗുണം എല്ലാവര്‍ക്കും പകരേണമേ !.

നന്ദകുമാര്‍ കൈമള്‍  (ഹിന്ദു ജനജാഗൃതി സമിതി)
Website : www.hindujagruti.org
Contact : 9633843197

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies