Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ആറ്റുകാല്‍ ദേവീക്ഷേത്രം

കെ.എല്‍.ശ്രീകൃഷ്ണദാസ്

by Punnyabhumi Desk
Mar 6, 2023, 04:10 am IST
in സനാതനം

ജാതിമതഭേദമന്യേ ദശലക്ഷക്കണക്കിന് ആരാധകര്‍ സന്ദര്‍ശിക്കുന്ന ദേവാലയമാണ് ”സ്ത്രീകളുടെ ശബരിമല” എന്ന പേരില്‍ സുപ്രസിദ്ധമായ ആറ്റുകാല്‍ ദേവീക്ഷേത്രം. ഇവിടുത്തെ പ്രധാന ഉത്സവമായ ആറ്റുകാല്‍ പൊങ്കാല ലോകത്തിലെ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ ഉത്സവം എന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകരിച്ച് കഴിഞ്ഞിട്ട് ഏറെ വര്‍ഷങ്ങളായി.

ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ കുറിച്ചു നിലവിലുള്ള പല ഐതിഹ്യങ്ങളില്‍ ഏറ്റവും പ്രചാരമുള്ള ഐതിഹ്യം തമിഴ് സംഘസാഹിത്യത്തിലെ ചിലപ്പതികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിലെ കോവിലന്റെതയും കണ്ണകിയുടെയും കഥ പ്രസിദ്ധമാണല്ലോ. കണ്ണകിയുടെ ഭര്‍ത്താവായിരുന്ന കോവിലന്‍ അലസനും ധൂര്‍ത്തപനും ആയിരുന്നു. ഒരു നര്‍ത്തകിയുടെ മേനിയഴകില്‍ ആകൃഷ്ടനായ അയാള്‍ ഒരു ദിവസം അവളോടൊപ്പം എങ്ങോട്ടോ ഇറങ്ങിപ്പോയി. ഒടുവില്‍, എല്ലാം വിറ്റുമുടിച്ചു നിസ്സഹായനായിമടങ്ങി എത്തിയ അയാളെ ഒരു അഹിതവും കാട്ടാതെ പതിവ്രതയായ കണ്ണകി സ്വീകരിച്ചു. ദാരിദ്ര്യം അസഹനീയമായപ്പോള്‍ അവള്‍ തന്റെ ചിലങ്കകളില്‍ ഒന്നു കോവിലനെ വില്‍ക്കാനായി ഏല്‍പ്പിച്ചു. അതേ സമയമാണ് മധുരയിലെ രാജ്ഞിയുടെ ചിലങ്ക കളവ് പോയത്. കളവുപോയ ചിലങ്കയാണ് കോവിലന്റെ കൈവശം ഉള്ളതെന്ന് തെറ്റിദ്ധരിച്ച രാജാവു കോവിലനെ തടവിലാക്കിവധിച്ചു. ഈ ദാരുണ വാര്‍ത്ത അറിഞ്ഞ കണ്ണകി കോപാവിഷ്ടയായി രാജാവിന്റെ മുന്നിലെത്തി. തന്റെ കൈവശം ഉണ്ടായിരുന്ന രണ്ടാമത്തെ ചിലങ്ക എറിഞ്ഞുടച്ചു. അതില്‍ നിന്നു മാണിക്യമണികള്‍ ഉതിര്‍ന്നു വീണു. രാജ്ഞിയുടെ ചിലങ്കയില്‍ ഉണ്ടായിരുന്നത് പവിഴം ആണെന്ന് അറിയാമായിരുന്ന രാജാവു പശ്ചാത്താപവിവശനായെങ്കിലും കണ്ണകി മാപ്പ് കൊടുക്കാന്‍ തയാറായില്ല. കണ്ണകിയുടെ കോപാഗ്നിയില്‍ മധുരാപുരി വെന്തുനശിച്ചു. അവിടെ നിന്നു കേരളത്തിലെ കൊടുങ്ങല്ലൂരിലേക്ക് യാത്ര തിരിച്ച കണ്ണകി സാക്ഷാല്‍ ശ്രീഭഗവതിയുടെ അവതാരം തന്നെ ആയിരുന്നു.

കൊടുങ്ങല്ലൂരിലേക്കുള്ള യാത്രക്കിടയില്‍ അതി സുന്ദരിയായ ഒരു ബാലികയുടെരൂപം ധരിച്ച ശ്രീഭഗവതി ആറ്റുകാല്‍ എന്ന മനോഹര ഗ്രാമത്തിലെ കിളിയാറ്റിന്റെ കരയില്‍ വെച്ച് മുല്ലൂവീട്ടില്‍ എന്ന പ്രസിദ്ധമായതറവാട്ടിലെ കാരണവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷയായി. അഭൗമമായ ചൈതന്യം തൂളുമ്പുന്നമുഖഭാവമുള്ള ബാലികയെ നദി കടക്കാന്‍ സഹായിച്ച കാരണവര്‍ അവളെ വാല്‍സല്യപൂര്‍വം സ്വഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. സല്‍ക്കരിക്കാനൊരുങ്ങിയ കാരണവരുടെ മുന്നില്‍ നിന്നു ബാലിക ഞൊടിയിടയില്‍ അപ്രത്യക്ഷയായി. രാത്രിയില്‍ കാരണവര്‍ക്ക് ലഭിച്ചസ്വപ്‌ന ദര്‍ശനം അനുസരിച്ചു ബാലിക നിര്‍ദ്ദേശിച്ച സ്ഥാനത്ത് ഭഗവതിക്ക് ചെറിയൊരു ക്ഷേത്രം പണിതു. നിഗ്രഹാനുഗ്രഹശക്തിയുള്ള ഭഗവതിയുടെപ്രസിദ്ധി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. ദേവിയെ സംപ്രീതയാക്കുവാന്‍ സ്ത്രീകള്‍ പൊങ്കാല ഇടുന്ന ചടങ്ങ് അതിവിശിഷ്ടമായ ആരാധനയായി മാറി. കാലക്രമേണ ഇന്ന് നാം കാണുന്ന അതി മനോഹരമായ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു. തമിഴ്-മലയാളശില്‍പ്പ ഭംഗിയുടെ അതുല്യ പ്രതീകമാണ് ഈ ക്ഷേത്ര സമുച്ചയം. ഇവിടെ കമനീയമായ ദേവീ വിഗ്രഹത്തിനു പുറമെ ശ്രീമഹാഗണപതിയെയും ശ്രീപരമേശ്വരനെയും നാഗങ്ങളെയും പ്രത്യേകം പ്രതിഷ്ഠിച്ചിട്ടുണ്ട്. ആത്മീയാചാര്യന്‍ ആയിരുന്ന ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ പ്രതിഷ്ഠയുള്ള അതിവിശാലമായ ഒരു ഹാളും ക്ഷേത്രവളപ്പില്‍ കാണാം.

അതിപ്രശസ്തമായ പൊങ്കാല മഹോത്സവമാണ് ഈ ക്ഷേത്രത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രം ആക്കിയത്. കുംഭ മാസത്തിലെ കാര്‍ത്തിക നാളില്‍ ആരംഭിച്ചു പൂരം നാളില്‍ അവസാനിക്കുന്ന പൊങ്കാലയില്‍ പങ്കെടുക്കാന്‍ ദിവസങ്ങള്‍ മുമ്പു തന്നെ ദശലക്ഷക്കണക്കിനു സ്ത്രീകള്‍ തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി എത്തിച്ചേരുന്നു. ജാതിമതഭേദമില്ലാതെ നഗരവാസികള്‍ അവര്‍ക്ക് പൊങ്കാല ഇടാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നു. പൊങ്കാല ദിവസം പ്രഭാതത്തില്‍ പണ്ടാര അടുപ്പില്‍ പൂജാരി അഗ്‌നി ജ്വലിപ്പിക്കുമ്പോള്‍ ദശ ലക്ഷക്കണക്കിനു സ്ത്രീകള്‍ തങ്ങളുടെ അടുപ്പുകളിലും അഗ്നി പകരുന്നു. നഗരവും പരിസരപ്രദേശങ്ങളും പവിത്രമായൊരു യാഗശാലമായി മാറുന്നു. അവരുടെ ദുഃഖങ്ങളും വേദനകളും അഗ്‌നിജ്വാലയില്‍ എരിഞ്ഞില്ലാതാകുന്നു. കര്‍മ്മദോഷങ്ങള്‍ വിയര്‍പ്പു തുള്ളികളായി ഒലിച്ചിറങ്ങുന്നു. ആകാശസൂര്യന്റെ ചൂടോ അടുപ്പിലെ അഗ്‌നിയുടെ ചൂടോ അവരെ തളര്‍ത്തുന്നില്ല. മനസ്സിലും ചൂണ്ടിലും ദേവീസ്തുതികളുമായി അവര്‍ നിവേദ്യംതയ്യാറാക്കുന്നു. മദ്ധ്യാഹ്നശേഷം നൂറുകണക്കിനു പൂജാരികള്‍ പൊങ്കാലക്കലങ്ങളില്‍ തീര്‍ത്ഥ ജലം തളിക്കുന്നതോടെ ഈ അതിദിവ്യമായ ആഘോഷത്തിന് ശുഭസമാപ്തി ആകുന്നു.

പൊങ്കാലദിവസം ക്ഷേത്രത്തിലോ ക്ഷേത്ര പരിസരത്തോ പ്രത്യേകം അനുവദിക്കപ്പെട്ടവര്‍ ഒഴികെ മറ്റു പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. ആദ്യദിവസത്തെ കാപ്പുകെട്ടികുടിയിരുത്ത്, മൂന്നാം ദിവസത്തെ കുട്ടികളുടെ കുത്തിയോട്ട വ്രതാരംഭം, പത്താം ദിവസത്തെ കാപ്പഴിക്കലും ഗുരുതി സമര്‍പ്പണവും ഒക്കെ ഈ മഹോത്സവത്തിലെ പ്രധാനചടങ്ങുകളില്‍ പെടുന്നു. ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ആണ് ഈ ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണം സ്തുത്യര്‍ഹരമായ രീതിയില്‍ നടത്തുന്നത്. പൊങ്കാല മഹോത്സവത്തിന് സംസ്ഥാനസര്‍ക്കാരിന്റെയും നഗരസഭയുടെയും മറ്റു പലസ്ഥാപനങ്ങളുടെയും നിര്‍ല്ലോഭമായ സഹകരണം ലഭിക്കുന്നുണ്ട്. ജാതിയുടെയും മതങ്ങളുടെയും അതിര്‍ വരമ്പുകള്‍ ഇല്ലാതെ, ഉച്ചനീചത്വങ്ങള്‍ ഇല്ലാതെ ഭാരതത്തിലും വിദേശങ്ങളിലും നിന്നും ദശലക്ഷക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയില്‍ പങ്കുകൊള്ളാന്നെത്തുന്ന ഈ മഹാക്ഷേത്രം ഭാരതത്തിന്റെ മതസൗഹാര്‍ദ്ദത്തില്‍ അധിഷ്ഠിതമായ അതിമഹത്തായസാംസ്‌കാരിക പൈതൃകത്തിന്റെ അനുപമ നിദര്‍ശനം ആണ്.

കെ.എല്‍.ശ്രീകൃഷ്ണദാസ്

Share12TweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies