Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഉത്തിഷ്ഠത ജാഗ്രത

ക്രോധത്തെ സര്‍വ്വശക്തിയുമുപയോഗിച്ച് പരാജയപ്പെടുത്തണം

രാമായണത്തിലെ ആപ്തവാക്യങ്ങള്‍

by Punnyabhumi Desk
Jul 2, 2023, 06:00 am IST
in ഉത്തിഷ്ഠത ജാഗ്രത

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി

ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജധര്‍മ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം.    (അയോദ്ധ്യാകാണ്ഡം-ലക്ഷ്മണോപദേശം)

ജന്തുവര്‍ഗ്ഗങ്ങളില്‍ മോക്ഷം അഥവാ സ്വാതന്ത്ര്യം ലക്ഷ്യമായിട്ടുള്ളവന്‍ മനുഷ്യന്‍ മാത്രമാണ്. ഈശ്വരാഭിമുഖമായ അറിവുകൊണ്ടു മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ. മോക്ഷത്തിന് അഥവാ സ്വാതന്ത്ര്യത്തിന് എതിരേ നില്‍ക്കുന്ന ശത്രുക്കളാണ് കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിങ്ങനെ ആറു പേരുകളിലറിയപ്പെടുന്ന വികാരങ്ങള്‍ (‘ഷഡ്‌വികാരങ്ങള്‍’). ‘ഷഡൂര്‍മ്മികളെ’ന്നും ഇവയെ വിളിക്കാറുണ്ട്. ‘ഊര്‍മ്മി’ എന്ന വാക്കിന് തിരമാല എന്നാണര്‍ത്ഥം. ആഞ്ഞടിക്കുന്ന തിരമാലകളാണ് മേല്പറഞ്ഞ ആറുവികാരങ്ങള്‍. അതില്‍ രണ്ടാം സ്ഥാനം ക്രോധത്തിനാണ് നല്‍കിയിട്ടുള്ളത്.

‘മുക്തിയ്ക്ക് വിഘ്‌നം വരുത്തുവാന്‍ എത്രയും ശക്തിയുള്ളോന്നതില്‍ ക്രോധമറിക നീ’ എന്ന് ലക്ഷ്‌ണോപദേശത്തില്‍ത്തന്നെ ക്രോധത്തിന്റെ സംഹാരശക്തിയെ എടുത്തു പറയുന്നുണ്ട്. കാമത്തില്‍ നിന്ന് ക്രോധവും, ക്രോധത്തില്‍ നിന്ന് മോഹവും, മോഹം കൊണ്ട് സ്മൃതിഭ്രംശവും, സര്‍വ്വനാശവും സംഭവിക്കുന്നതായി ശ്രീകൃഷ്ണപരമാത്മാവിന്റെ വാക്കുകള്‍ രാമന്റെ വാക്കുകളോടൊപ്പം ഓര്‍മ്മിക്കുന്നത് നല്ലതാണ്.

ദേഹാഭിമാനം കൊണ്ട് മോഹവും രോഷവും സംഭവിക്കുന്നു. സര്‍വ്വ മോഹങ്ങളുടെയും മാതാവായ അവിദ്യ ദേഹാഭിമാനത്തിന്റെ ഉല്‍പ്പന്നമാണ്. സംസാരദുഃഖത്തിന് കാരണമായത് അവിദ്യയും സംസാരദുഃഖത്തെ നശിപ്പിക്കുന്നത് വിദ്യയുമാണെന്ന് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ വാക്കുകള്‍ സദാപി സ്മരണീയമാണ്. മോക്ഷം കരഗതമാകുവാന്‍ സംസാര നാശിനിയായ വിദ്യാഭ്യാസമാണാവശ്യം. ഏകാഗ്രമായി ശ്രദ്ധാപൂര്‍വ്വം ചെയ്യുന്ന ഈശ്വരാഭിമുഖമായ പരിശീലനമാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം. ഈ വിദ്യാഭ്യാസത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പരിശീലനമാണ് സംസാരകാരിണിയായ അവിദ്യാഭ്യാസം. ഇന്ന് നമ്മുടെ കലാശാലകളിലും മറ്റ് സ്ഥാപനങ്ങളിലും കാണുന്നത് മേല്പറഞ്ഞ രീതിയിലുള്ള അവിദ്യാഭ്യാസമാണ്.

അവിദ്യയുടെ ബലവാനായ സന്തതിയാണ് ക്രോധം. സമൂഹത്തില്‍ ക്രോധം വിതച്ച വിനകള്‍ അനേകങ്ങളാണ്. ചരിത്രത്തിലെ മഹായുദ്ധങ്ങളിലും ഈ ക്രോധം സ്ഥാനം പിടിച്ചിട്ടുണ്ട്. കുടുംബനാശങ്ങള്‍ വരുത്തിയിട്ടുള്ളതും കുറവൊന്നുമല്ല. അമ്മയെ കൊല്ലുന്നതിന് മടിക്കാത്ത പുത്രനാണ് ക്രോധം. അച്ഛനെയും സഹോദരങ്ങളെയം സഖികളെയും നിഗ്രഹിക്കുന്നതില്‍ ക്രോധത്തിന് യാതൊരു പ്രയാസവുമില്ല. സര്‍വ്വദുഃഖങ്ങളുടെയും കാരണവും ക്രോധം മാത്രമാണ്. ജന്മകോടികള്‍ ആവര്‍ത്തിക്കുന്നതിനും മഹാപാതകങ്ങളില്‍ നിപതിക്കുന്നതിനും ക്രോധം തന്നെയാണ് കാരണം. സര്‍വ്വധര്‍മ്മങ്ങളെയും നശിപ്പിക്കുന്നതും കര്‍മ്മങ്ങളെ അകര്‍മ്മങ്ങളാക്കുന്നതും ക്രോധമാണ്. ആയതിനാല്‍, പ്രത്യേകിച്ച് കലിയുഗത്തില്‍, ക്രോധത്തെ സര്‍വ്വശക്തിയുമുപയോഗിച്ച് പരാജയപ്പെടുത്തണം.

ShareTweetSend

Related News

ഉത്തിഷ്ഠത ജാഗ്രത

ആര്‍ഷ സംസ്‌കാരത്തിന്റെ അമൂല്യത

ഉത്തിഷ്ഠത ജാഗ്രത

ഹിന്ദു സമുദായത്തിന്റെ കടമകള്‍

ഉത്തിഷ്ഠത ജാഗ്രത

ധര്‍മ്മവും ധര്‍മ്മവാഹിനിയായ ത്യാഗവുമാണ് രാമസന്ദേശവും ആത്മാരാമനായ ആഞ്ജനേയന്റെ സങ്കല്പവും

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies