വാഷിംഗ്ടണ്‍: എയര്‍ ഇന്ത്യയ്ക്ക് യുഎസ് ഗതാഗത വിഭാഗം 80,000 ഡോളര്‍ പിഴ ചുമത്തി. വെബ്സൈറ്റിലൂടെ യാത്രക്കാരെ യഥാസമയം വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പിഴ. ഓപ്ഷണല്‍ ഫീസിന്റെ കാര്യവും യാത്രയ്ക്ക് അപ്രതീക്ഷിതമായുണ്ടാകുന്ന കാലതാമസവും യാത്രക്കാരെ അറിയിക്കുന്നതില്‍ താമസം വരുത്തിയെന്നാണ് ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ഓഗസ്റില്‍ യുഎസ് ഗതാഗത വിഭാഗം നടപ്പിലാക്കിയ പുതിയ ഉപഭോക്തൃനിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വീസുകള്‍ക്ക് നേരിടുന്ന കാലതാമസവും ഫീസും സംബന്ധിച്ച് യാത്രക്കാരെ പൂര്‍ണമായി അറിയിച്ചിരിക്കണമെന്ന നിയമത്തിലെ നിബന്ധന എയര്‍ ഇന്ത്യ ലംഘിച്ചതായാണ് വകുപ്പിന്റെ കണ്ടെത്തല്‍.
Discussion about this post