ഡാലസ്: ഒറീസ്സയിലെ പുരിയില്‍ നടക്കുന്ന രഥയാത്രയെ അനുസ്മരിപ്പിക്കുന്ന രഥയാത്ര ഡാലസിലും നടന്നു. ഹരേകൃഷ്ണമന്ത്രം ജപിച്ച് കടന്നുപോകുന്ന വഴികള്‍ക്കിരുവശവുമുള്ള കാഴ്ചക്കാര്‍ക്ക് ഭക്ഷണപ്പൊതികളും വിതരണം ചെയ്താണ് ഘോഷയാത്ര നീങ്ങിയത്. ഭക്തിവേദാന്ത സ്വാമികള്‍ നാല്പത് വര്‍ഷം മുമ്പ് സ്ഥാപിച്ച ക്ഷേത്രത്തിലെ കൃഷ്ണവിഗ്രഹം അഞ്ഞൂറു വര്‍ഷം പഴക്കമുള്ളതാണ്.
Discussion about this post