മരിച്ചവരില്‍ 11 പേര്‍ ഇന്ത്യക്കാര്‍
കഠ്മണ്ഡു: വടക്കന്‍ നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ യാത്രാവിമാനം തകര്‍ന്നു വീണ് 11 ഇന്ത്യക്കാരുള്‍പ്പെടെ 15പേര്‍ മരിച്ചു. അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ ആറ് പേര്‍ രക്ഷപ്പെട്ടു. ഇവരില്‍ മൂന്ന് ഇന്ത്യക്കാരുടെ നില ഗുരുതരമാണ്. ജോംസോം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനം പര്‍വതനിരയില്‍ തട്ടി തകരുകയായിരുന്നു. മൂന്ന് ജീവനക്കാരടക്കം 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക കമ്പനിയായ അഗ്നി എയറിന്റെ ഡോര്‍ണിയര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. പൊഖാറയില്‍ നിന്നു പുറപ്പെട്ടതായിരുന്നു വിമാനം.
പരുക്കേറ്റവരെ പൊഖാറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് ജോംസോം വിമാനത്താവളം.
Discussion about this post