സൂറിച്ച്: യൂറോപ്പിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാമേളയായ കേളിയുടെ ഒന്‍പതാമത് രാജ്യാന്തര കലാമേള വിവിധ പരിപാടികളോടെ സൂറിച്ചില്‍ സമാപിച്ചു.
യൂറോപ്പിലെ ഏഴു രാജ്യങ്ങളില്‍ നിന്നായി 250 യുവകലാപ്രതിഭകള്‍ രണ്ടു ദിവസം നീണ്ടുനിന്ന കടുത്ത മല്‍സരത്തില്‍ ഓസ്ട്രിയയില്‍ നിന്നുള്ള ബ്ലൂയിന്‍സ് തോമസ് ചൊവ്വാറ്റുകുന്നേലിന് കലാതിലക പട്ടം ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ കലാതിലകവും ബ്ലൂയിന്‍സ് തന്നെയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നെത്തിയ സ്റ്റീജാ ചിറയ്ക്കലിന് രണ്ടാം സ്ഥാനവും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ശില്‍പാ തളിയത്ത് മൂന്നാം സ്ഥാനവും നേടി.
ഈ വര്‍ഷം പുരുഷവിഭാഗത്തില്‍ പ്രതിഭകളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കലാപ്രതിഭ ഗോള്‍ഡ് ട്രോഫി ആര്‍ക്കും നല്‍കിയിട്ടില്ല. ചടങ്ങില്‍ ഗായകന്‍ വിധു പ്രതാപിന് പുരസ്‌കാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും വിധുപ്രതാപിന്റെ നേതൃത്വത്തിലുള്ള സംഗീത സദസ്സും നടന്നു.
വര്‍ണാഭമായ സമാപന സമ്മേളനത്തില്‍ കേളി പ്രസിഡന്റ് ജോയി വെള്ളൂക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഡോ. ടി.വി നാഗേന്ദ്ര പ്രസാദ് (ഇന്ത്യന്‍ എംബസി ബേണ്‍, വാള്‍ട്ടര്‍ ഷൈ്വവസര്‍ (സ്വിസ് നഗരസഭ ഉപാധ്യക്ഷന്‍), മേള ജനറല്‍ കണ്‍വീനര്‍ ജോസഫ് ചേന്നംപറമ്പില്‍, ജോയി വെല്ലന്താനം എന്നിവര്‍ സംസാരിച്ചു.
Discussion about this post