ലണ്ടന്‍: ബ്രിട്ടീഷ് വിസയ്ക്ക് ക്ഷയരോഗ പരിശോധന നിര്‍ബന്ധമാക്കി. ആറുമാസത്തിലേറെക്കാലം ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നതിന് മുന്‍പായി ക്ഷയരോഗ പരിശോധന നടത്തണമെന്നാണ് തീരുമാനം. ഇന്ത്യയടക്കം 66 രാജ്യങ്ങളെയാണ് ഇക്കാര്യത്തില്‍ ഉയര്‍ന്ന രോഗസാധ്യതയുള്ള രാജ്യങ്ങളായി പരിഗണിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന കണക്ക് പ്രകാരം 2011-ല്‍ മാത്രം ബ്രിട്ടനില്‍ 9000 പുതിയ ക്ഷയരോഗികളെ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. രോഗപരിശോധനയും തുടര്‍ച്ചികിത്സ ആവശ്യമാണെങ്കില്‍ അതും അപേക്ഷകന്റെ ചെലവിലായിരിക്കും. നിലവില്‍ ബ്രിട്ടീഷ് വിമാനത്താവളങ്ങളില്‍ ക്ഷയരോഗപരിശോധനാകേന്ദ്രങ്ങളുണ്ട്. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇവ അടച്ചുപൂട്ടും.
Discussion about this post