ലണ്ടന്‍: ഇരുകാലുകളിലെയും തള്ളവിരലിനോടു ചേര്‍ന്ന അസ്ഥി പുറത്തേക്ക് തള്ളിവന്നതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യന്‍ പേസ്ബൗളര്‍ ശ്രീശാന്ത് തിങ്കളാഴ്ച ആസ്പത്രി വിട്ടു. ലണ്ടനിലെ ഹാംഷയര്‍ ക്ലിനിക്കില്‍ കഴിഞ്ഞ 22-നാണ് ശ്രീശാന്ത് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ആസ്പത്രി വിട്ടെങ്കിലും ശ്രീക്ക് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ബാംഗ്ലൂരിലെ എം.സി.എ.യിലെത്തിയശേഷം അവിടുത്തെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാകും വിശ്രമവും തുടര്‍ന്നുള്ള ചികിത്സയുമെന്ന് ശ്രീശാന്തിന്റെ അമ്മ സാവിത്രി ദേവി പറഞ്ഞു.
Discussion about this post