സിഡ്‌നി: ഓസ്‌ട്രേലിയന്‍ തീരത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബോട്ടു മറിഞ്ഞ് 80 പേരെ കാണാതായി. മൂന്നു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 110 പേരെ രക്ഷപെടുത്തി. ക്രിസ്മസ് ദ്വീപിനടുത്താണ് ബോട്ടു മറിഞ്ഞത്. ഇരുന്നൂറോളം പേര്‍ ബോട്ടിലുണ്ടായിരുന്നതായി കരുതുന്നു. ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
ഇന്തൊനീഷ്യയുടെ രക്ഷാദൗത്യസേനയും ഓസ്‌ട്രേലിയയുടെ രക്ഷാസേനയുടെ സഹായത്തിനെത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരെ ക്രിസ്മസ് ദ്വീപിലെത്തിച്ച് പരിശോധനകള്‍ നടത്തുന്നു. ലൈഫ്ജാക്കറ്റ് ധരിച്ചവരാണ് രക്ഷപ്പെട്ടത്. ക്രിസ്മസ് ദ്വീപിന്റെ 120 നോട്ടിക്കല്‍ മൈല്‍ വടക്കു ഭാഗത്തായിട്ടാണ് ബോട്ടു മറിഞ്ഞത്.
Discussion about this post