ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടനത്തിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് അഞ്ചു തീര്‍ഥാടകര്‍ മരിച്ചു. പഹല്‍ഗാം, ബാള്‍ട്ടാള്‍ ബേസ് ക്യാംപില്‍ നിന്ന് തീര്‍ഥാടനത്തിന് പോയവരാണ് മരിച്ചത്. ഇതോടെ ഈ തീര്‍ഥാടനകാലത്ത് മരിച്ച തീര്‍ഥാടകരുടെ എണ്ണം 19 ആയി. ജൂണ്‍ 25നാണ് ഈ വര്‍ഷത്തെ തീര്‍ഥാടനം ആരംഭിച്ചത്. കൊടുംതണുപ്പ് തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും ഓരോവര്‍ഷവും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണുള്ളത്.
Discussion about this post