ലണ്ടന്‍: ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദി സംഘടനയ്ക്ക് ബ്രിട്ടന്‍ നിരോധനമേര്‍പ്പെടുത്തി. പാര്‍ലമെന്റിന്റെ ജനപ്രതിനിധി സഭ ഏകകണ്ഠമായാണ് ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. ബ്രിട്ടീഷ് പൗരന്‍മാര്‍ സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും പിന്തുണയ്ക്കുന്നതും ഇതോടെ കുറ്റകരമായി.
പൊതുജനങ്ങള്‍ക്ക് അപായമുണ്ടാക്കുന്ന ആക്രമണങ്ങള്‍ നടത്തുന്നതും ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഭീഷണിയാകുന്നതും കണക്കിലെടുത്താണ് നിരോധനമെന്ന് ആഭ്യന്തര മന്ത്രി തെരേസ മെയ് പറഞ്ഞു. ഇതുവഴി ഭീകരതക്കെതിരായ പോരാട്ടത്തില്‍ ബ്രിട്ടന്റെ പ്രതിജ്ഞാബദ്ധത അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പ്രകടിപ്പിക്കാനാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതുവരെ 47 സംഘടനകളെയാണ് ബ്രിട്ടനില്‍ നിരോധിച്ചിരിക്കുന്നത്.
Discussion about this post