ന്യുഡല്‍ഹി: ആസ്വദിക്കാന്‍ കഴിയുന്ന കാലത്തോളം ക്രിക്കറ്റില്‍ തുടരുമെന്ന് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പിനു ശേഷം രണ്ട് ഏകദിന പരമ്പരകളാണ് സച്ചിന്‍ കളിച്ചത്. അടുത്തു നടക്കുന്ന ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് സച്ചിന്‍. തന്റെ കുട്ടികളോടൊപ്പം സമയം ചിലവഴിക്കാനാണു ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നു സച്ചിന്‍ പറഞ്ഞു. 2006 മുതലാണു വിരമിക്കണം എന്ന അഭിപ്രായം കേട്ടുതുടങ്ങിയത്. എന്നാല്‍, ആറുവര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും ഞാന്‍ ക്രിക്കറ്റ് നന്നായി ആസ്വദിക്കുകയാണ്- സച്ചിന്‍ പറഞ്ഞു.
Discussion about this post