മുംബൈ: വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന് ബിസിസിഐ ശുപാര്‍ശ ചെയ്യും. യുവരാജ് സിങിനെ അര്‍ജുന പുരസ്‌ക്കാരത്തിനു നാമനിര്‍ദേശം ചെയ്യാനും തീരുമാനമായി.
അടുത്ത ആഴ്ച താരങ്ങളുടെ പട്ടിക സര്‍ക്കാരിന് കൈമാറുമെന്ന് ബിസിസിഐ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രത്‌നാകര്‍ ഷെട്ടി പറഞ്ഞു. ക്രിക്കറ്റില്‍ ഇതിനു മുന്‍പ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍(1997-98), മഹേന്ദ്രസിങ് ധോണി(2007-08) എന്നിവര്‍ക്കാണ് രാജ്യത്തെ പരമോന്നത കായിക പുരസ്‌ക്കാരമായ ഖേല്‍രത്‌ന ലഭിച്ചിട്ടുള്ളത്.
Discussion about this post