ദുബായ്: ദുബായിയിലെ അല്‍വാസല്‍ ക്ലബ് അര്‍ജന്റീനയുടെ ഇതിഹാസ താരം ഡിയേഗോ മറഡോണയെ പരിശീലക സ്ഥാനത്തു നിന്ന്പുറത്താക്കി. കഴിഞ്ഞ വര്‍ഷമാണ് അല്‍വാസല്‍ ക്ലബിന്റെ പരിശീലകനായി മറഡോണ ദുബായിലെത്തിയത്.
ദേശീയ ലീഗിലെ മോശം പ്രകടനവും ജിസിസി കപ്പിലെ വന്‍ തോല്‍വിയുമടക്കം പരാജയങ്ങളുടെ നീണ്ട പട്ടികയായിരുന്നു മറഡോണയുടെ കണക്കിലുണ്ടായിരുന്നത്. മറഡോണയുടെ പരിശീലക സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും ഒഴിവാക്കിയിട്ടുണ്ട്.
മറഡോണയെ കോച്ചായി നിയമിച്ച ചെയര്‍മാന്‍ മര്‍വാന്‍ബിന്‍ ബയാനയടക്കമുള്ള അല്‍വാസല്‍ ക്ലബ് മാനേജ്‌മെന്റ് രാജി വയ്ക്കുകയും ചെയ്തു. പുതിയ മേധാവിയായി ഹസന്‍ താലിബ് അല്‍മെറി ചുമതലയേറ്റിട്ടുണ്ട്.
Discussion about this post