തിരുവനന്തപുരം: അന്താരാഷ്ട്ര മൌണ്ടന്‍ സൈക്ളിംഗ് മത്സരം നവംബറില്‍ തിരുവനന്തപുരത്തു സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം വകുപ്പാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒളിംമ്പിക്സില്‍ അംഗീകാരം നേടിയ ക്രോസ് കണ്‍ട്രി, ഫോര്‍ക്രോസ് എന്നീ ഇനങ്ങള്‍ മത്സരത്തിലുണ്ടാകും. ക്രോസ് കണ്‍ട്രി മത്സരം തെന്മലയിലും ഫോര്‍ക്രോസ് മത്സരം കോവളത്തുമാണുസംഘടിപ്പിക്കുന്നത്.
തെന്മലയില്‍ ട്രക്കിംഗിന് ഉപയോഗിക്കുന്ന പാതയില്‍ ആവശ്യമായ മാറ്റം വരുത്തിയാണ് ക്രോസ് കണ്‍ട്രി സൈക്ളിംഗ് മത്സരം നടത്തുക. ആറു മുതല്‍ എട്ടു കിലോമീറ്റര്‍വരെ വരുന്ന സര്‍ക്യൂട്ട് ട്രാക്കിലായിരിക്കും മത്സരം സംഘടിപ്പിക്കുക. കോവളത്ത് കൃത്രിമമായി നിര്‍മിക്കുന്ന ട്രാക്കിലായിരിക്കും ഫോര്‍ക്രോസ് മത്സരം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സര വിജയികള്‍ക്ക് 25 ലക്ഷം രൂപയാണു സമ്മാനം. മത്സരങ്ങള്‍ക്കായി രണ്ടു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
Discussion about this post