Friday, September 19, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

അദ്ധ്യാത്മ രാമായണം – സത്യാനന്ദസുധ (ഭാഗം 2)

by Punnyabhumi Desk
Jul 16, 2012, 10:02 pm IST
in സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

2. ശ്രീരാമചന്ദ്രന്‍

സമസ്ത ചരാചരങ്ങളുടെയും ഹൃദയാന്തര്‍ഭാഗത്തു വിളങ്ങുന്ന അലൗകികാനന്ദമാണു സീതാസമേതനായ രാമന്‍ അഥവാ ശ്രീരാമന്‍. അദ്ദേഹത്തെ പാടിസ്തുതിച്ചു കൊണ്ടാണു തുഞ്ചത്തെ പൈങ്കിളി രാമകഥാ കീര്‍ത്തനം ആരംഭിക്കുന്നത്.

ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്രജയ !
ശ്രീരാമ രാമ രാമ ശ്രീരാമ ഭദ്രജയ !!
ശ്രീരാമ രാമ രാമ സീതാഭിരാമരാമ !
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ !!

അയോദ്ധ്യാധിപനായ ദശരഥമഹാരാജാവിനു ഉണ്ണികള്‍ പിറന്നപ്പോള്‍ നാമകരണം ചെയ്തത് കുലഗുരുവായ വസിഷ്ഠമഹര്‍ഷിയായിരുന്നു. രാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നി പേരുകള്‍ അവര്‍ക്ക് അദ്ദേഹം നല്‍കിയത് വെറും മാമൂലനുസരിച്ചായിരുന്നില്ല. മറിച്ച് ഓരോരുത്തരുടെയും യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടായിരുന്നു.

എല്ലാ ജീവജാലങ്ങളുടെയും ആനന്ദം ദശരഥന്റെ മൂത്ത കുഞ്ഞാണെന്ന തിരിച്ചറിവാണ് രാമന്‍ എന്ന പേരിടാന്‍ കാരണം.  അദ്ധ്യാത്മരാമായണത്തില്‍ എഴുത്തച്ഛന്‍ ഇക്കാര്യം സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാമന്‍ എന്ന വാക്കിന്റെ അര്‍ത്ഥം രമന്തേ അസ്മിന്‍ ലോകാഃ  (ലോകങ്ങള്‍ ഇവനില്‍ ആനന്ദിക്കുന്നു) എന്നു പ്രസിദ്ധമാണ്. ആനന്ദമാണു രാമന്‍. അവന്‍ ഏവരുടെയും ഹൃദയാന്തര്‍ഭാഗത്ത് വസിക്കുന്നു.

ആനന്ദമാണ് ചരാചരങ്ങളെല്ലാം ആഗ്രഹിക്കുന്നത്. അതെന്താണെന്ന് വിവരിക്കാനാവുകയില്ലെങ്കിലും ഏവര്‍ക്കും അറിയാം. ആനന്ദം അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് എല്ലാപേരും. അതുകൊണ്ട് പ്രത്യേകിച്ച് ഒരു വിവരണം ആനന്ദത്തിന് ആവശ്യമായിത്തീരുന്നില്ല. എങ്കിലും നാം പരിചയപ്പെട്ടിട്ടുള്ള ആനന്ദം മാത്രമാണ് രാമനെന്നു ധരിച്ചുകളയരുത്.

നാമനുഭവിച്ചിട്ടുള്ളത് ലൗകികാനന്ദം മാത്രമാകുന്നു. എന്നാല്‍ രാമനാകട്ടെ അലൗകികാനന്ദമാണെന്നു ഭേദമുണ്ട്. അലൗകികാനന്ദത്തിന്റെ നന്നേ നേരിയ ഒരംശം മാത്രമാണു ലൗകികാനന്ദം. സാമ്രാജ്യങ്ങള്‍ കൈവരുമ്പോള്‍ തോന്നിയാലും അലൗകികാനന്ദമായ രാമന്റെ ഒരു നേരിയ അംശമേ ആകുന്നുള്ളു. പരിധിയില്ലാത്ത മഹാസമുദ്രവും ഒരു തുള്ളി വെള്ളവും തമ്മിലുള്ള അന്തരമാണ് അവയ്ക്കുതങ്ങളിലുള്ളത്. വെള്ളത്തിന്റെ ഈ ഒരു തുള്ളി കടലിന്റെ ഭാഗമാണെന്നതും മറക്കാതിരിക്കുക.

ഇത്രയും കൊണ്ട് അവതങ്ങളിലുള്ള വ്യത്യാസം തീരുന്നില്ല. അനുഭവതീക്ഷ്ണതയുടെ കാര്യത്തില്‍ ആയിരം കോടി സൂര്യന്മാര്‍ ഒരുമിച്ചുദിച്ചുയര്‍ന്നാലുണ്ടാകാവുന്ന തേജസ്സും മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും തമ്മിലുള്ള ഭേദം അലൗകികാനന്ദത്തിനും ലൗകികാനന്ദത്തിനും പരസ്പരമുണ്ടെന്ന് അനുഭവസിദ്ധരായ ഋഷിമാരുടെ ഗ്രന്ഥങ്ങളില്‍നിന്നു ഗ്രഹിക്കാം. സ്വാനുഭവം ശ്രദ്ധാപൂര്‍വം അപഗ്രഥിച്ചാലും മനസ്സിലാകും.

ലൗകികാനന്ദം എപ്പോഴും ദുര്‍ബലമാണ്. പോരാത്തതിനു നൈമിഷികവുമാണ്. ആശിച്ച പദാര്‍ത്ഥമോ വിജയമോ ലഭിക്കുമ്പോഴുണ്ടാകുന്ന ആനന്ദം അല്പസമയം കഴിയുമ്പോള്‍ത്തന്നെ ക്ഷയിച്ചുപോകുന്നു. ആവേശകരമായ തെരഞ്ഞെടുപ്പിലോ പരീക്ഷകളിലോ ജയിക്കുമ്പോഴുണ്ടാകുന്ന വലുതായ ആനന്ദം അടുത്തദിവസം അതേവിധം നിലനില്ക്കാറില്ലല്ലോ. ആറിയ കഞ്ഞി പഴം കഞ്ഞിയെന്ന നാടന്‍ ചൊല്ല് ലൗകികാനന്ദത്തിനെല്ലാം ബാധകം തന്നെ. നഷ്ടരീതിയുടെ നടുവിലാണ് ഏതൊരു ലൗകികാനന്ദവും. നിധി ശേഖരം ലഭിക്കുമ്പോഴുണ്ടാകുന്ന ആഹ്ലാദം കള്ളന്‍ വരുമോ എന്ന ഭയത്തിലാണല്ലോ സാധാരണ എത്തിച്ചേരുക. അവിചാരിതമായുണ്ടാകുന്ന സംഭവങ്ങള്‍ വിജയാഹ്ലാദലഹരിയെ പെട്ടെന്നു കെടുത്തിക്കളയുകയും ചെയ്യാറുണ്ട്.

സമ്പത്ത് സ്ഥാനമാനങ്ങള്‍ വിജയങ്ങള്‍ തുടങ്ങിയ ലൗകിക പദാര്‍ത്ഥങ്ങളും ലൗകിക സംഭവങ്ങളുമാണ് ലൗകികാനന്ദത്തിനു കാരണം. ലൗകിക പദാര്‍ത്ഥങ്ങളും സംഭവങ്ങളും ചഞ്ചലവും നശ്വരവുമാകയാല്‍ ലൗകികാനന്ദത്തിനും ചാഞ്ചല്യാദികള്‍ വന്നുഭവിക്കുന്നു. ഇതിനു നേര്‍വിപരീതമാണ് അലൗകികാനന്ദത്തിന്റെ സ്വഭാവം. അതിനുഭൗതിക പദാര്‍ത്ഥങ്ങളോ സംഭവങ്ങളോ വേണമെന്നില്ല. ഉണ്ടായതുകൊണ്ടും ദോഷമില്ല.

ഇതു ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളില്‍ കുടികൊള്ളുന്ന നിത്യസാന്നിദ്ധ്യമാണ്. കോടാനുകോടി നക്ഷത്രങ്ങളങ്ങിയ ഈ ലോകത്തിനുപോലും അതിനുള്ള മൂല്യമില്ല. അലൗകികാനന്ദത്തിനു തുല്യമായി അലൗകികാനന്ദമല്ലാതെ മറ്റൊന്നില്ല. അത് ആര്‍ക്കും എവിടെവച്ചും എപ്പോള്‍ വേണമെങ്കിലും  അനുഭവിച്ചറിയാവുന്ന പരമസത്യമാണ്. കൈമുതലായി ആകെ വേണ്ടുന്നത് സംശുദ്ധമായ മനസ്സുമാത്രം.

ചാഞ്ചല്യമോ നഷ്ടഭീതിയോ തീണ്ടാത്ത അഖണ്ഡമായ ഈ അലൗകികാനന്ദമാണ് രാമന്‍. ആ തലത്തില്‍ രാമന്‍ എന്നത് ഒരു മനുഷ്യവ്യക്തിമാത്രമല്ല ഏതൊരു വ്യക്തിയുടെയും ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന അനുഭവ തത്ത്വംകൂടിയാണ്. ഇങ്ങനെ അനശ്വരമായ പൂര്‍ണ്ണാനന്ദമാകയാല്‍ രാമനെ എഴുത്തച്ഛന്റെ പൈങ്കിളിപ്പെണ്ണ് രാമചന്ദ്രന്‍ എന്നും പ്രകീര്‍ത്തിച്ചിരിക്കുന്നു. ചന്ദ്ര ശബ്ദത്തിന് ആഹ്ലാദിപ്പിക്കുന്നവന്‍ എന്നു ധാത്വര്‍ത്ഥം. പൂര്‍ണ്ണ ബ്രഹ്മാമന്ദമെന്ന് ഇവിടെ വേദാന്തശാസ്ത്രസിദ്ധമായ അര്‍ത്ഥം.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies