ന്യൂഡല്‍ഹി: ദുബായ് ജബല്‍ അലി തുറമുഖത്തിന് സമീപം യുഎസ് കപ്പലില്‍ നിന്നുള്ള വെടിയേറ്റ് തമിഴ്‌നാട്ടുകാരനായ ഒരു മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ ഇന്ത്യ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ദുബായിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷിനോടാണ് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അമേരിക്ക അനുശോചിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും കപ്പലിന് നേര്‍ക്ക് ബോട്ട് അടുപ്പിച്ചതാണ് വെടിയുതിര്‍ക്കാന്‍ കാരണമെന്നാണ് അമേരിക്കയുടെ വിശദീകരണം.
Discussion about this post