Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

അദ്ധ്യാത്മ രാമായണം – സത്യാനന്ദസുധ (ഭാഗം 7)

by Punnyabhumi Desk
Jul 23, 2012, 02:41 pm IST
in സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

7. രാവണാന്തകന്‍

ലോകാഭിരാമനായ ശ്രീരാമചന്ദ്രന് രാവണാന്തകനാകാതെ തരമില്ല. ത്രേതായുഗമെന്ന യജ്ഞകര്‍മ്മാദികളുടെ പ്രശാന്തകാലഘട്ടത്തെ കലുഷിതമാക്കിയ അസുരീഭാവമാണ് രാവണന്‍. കൈകസീനന്ദനനും കഠിനമായ തപശ്ചര്യകൊണ്ടു ബ്രഹ്മാവില്‍നിന്നു ദിവ്യങ്ങളായ വരങ്ങള്‍ നേടി കരുത്തനായിത്തീര്‍ന്നവനുമായ ആ രാക്ഷസാധിപന്‍ കുംഭകര്‍ണ്ണന്റെ പിന്‍ബലത്തോടെ വമ്പിച്ച സൈന്യം സജ്ജീകരിച്ചു ലങ്കയില്‍ നിന്നു ലോകമെമ്പാടും യൂദ്ധയാത്രകള്‍ നടത്തി കാലനെപ്പോലും തോല്‍പിച്ചു ജയഭേരിയടിച്ച് ത്രിലോക ചക്രവര്‍ത്തിയായി വാഴുന്നകാലം. സജ്ജനങ്ങളെ ദ്രോഹിച്ചും ദുര്‍ജ്ജനങ്ങളെ പോഷിപ്പിച്ചും തന്റെ പ്രഭാവം ലോകത്തെമ്പാടും സ്ഥാപിക്കാനുള്ള രാവണപരിശ്രമങ്ങളില്‍പെട്ട് ധര്‍മ്മാധര്‍മ്മങ്ങളും നീതിശാസ്ത്രങ്ങളും കീഴ്‌മേല്‍ മറിഞ്ഞും.

ദുരിതത്തിലാണ്ടുപോയ ലോകത്തെ രക്ഷിക്കാന്‍ രാമചന്ദ്രനു രാവണാന്തകനാകേണ്ടതായും വന്നു.
ത്രേതായുഗത്തില്‍ നടന്നതായ ഈ സംഭവം ആ യുഗത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. അതു എക്കാലവും എല്ലായിടത്തും മാനവമനസ്സുകളുള്ളിലും പുറത്തും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. അസുരന്മാരും ദേവന്മാരും പ്രജാപതിയുടെ മക്കളും സഹോദരങ്ങളുമാണ്. ഇരുകൂട്ടരും കരുത്താര്‍ജ്ജിച്ചത് തപസ്സുകൊണ്ടായിരുന്നു. എങ്കിലും പ്രകൃതങ്ങളിലുള്ള മഹദന്തരം അവരെ വിഭിന്ന ചേരികളിലാക്കിത്തീര്‍ത്തു. അവര്‍ തമ്മില്‍ വിരോധ മാത്സര്യങ്ങളും മാത്സര്യങ്ങളും യുദ്ധവും സാധാരണമായിരുന്നു. ശക്തി കൈവവരുമ്പൊഴെല്ലാം മറ്റുള്ളവരെ ആക്രമിക്കാനും നശിപ്പിക്കാനും പുറപ്പെടുന്നതാണ് അസുരന്മാരുടെ അസുരത്വം. ദേവന്മാരാകട്ടെ ഈശ്വരഹിതത്തിനു കീഴ്‌പെട്ടുനില്‍ക്കുന്നവരും സ്വന്തം കരുത്തിനെ ലോകസേവനത്തിനായി വിനിയോഗിക്കുന്നവരുമായിരുന്നു. അതുകൊണ്ട് അവര്‍ സ്വര്‍ഗ്ഗലോകത്തിന്നധികാരികളായി. ശാന്തമായ മനസ്സ് സ്വര്‍ലോകത്തെ വിരിയിക്കുന്നു. സ്വര്‍ലോകവാസികളായ ദേവന്മാരുടെ ഉത്കര്‍ഷം അസുരന്മാര്‍ക്കു സഹിക്കാവുന്നതായിരുന്നില്ല.

കഴിയുമ്പോഴെല്ലാം അവര്‍ ദേവലോകം ആക്രമിക്കുകയും ഭാഗ്യം കനിയുമ്പൊഴെല്ലാം കീഴ്‌പെടുത്തി ഭരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഭഗവാന്‍ അവതരിച്ചോ അല്ലാതെയോ ദേവന്മാരെ രക്ഷിച്ചുപോന്നിരുന്നു. ഈ വിധമായ ദേവാസുര മത്സരചരിത്രത്തിന്റെ തുടര്‍ച്ചയായിരുന്നു ത്രേതായുഗത്തില്‍ രാവണന്റെ നേൃത്വത്തില്‍ സംഭവിച്ചത്. കൊടിയതപസ്സുകൊണ്ടുനേടിയ വരബലങ്ങളെ അയാള്‍ ദുര്‍വിനിയോഗം ചെയ്യുകയായിരുന്നു. എണ്ണിയാല്‍ തീരാത്ത ദുഷ്പ്രവൃത്തികളുടെ പരിണതഫലമായിരുന്നു അയാള്‍ക്കു ലഭിച്ച വധം.

ചരിത്രപുരുഷനായ രാവണനായിരുന്നു ലങ്കയിലെ പടക്കളത്തില്‍ കൊല്ലപ്പെട്ടത്. പക്ഷേ രാവണത്വം ഇന്നും മനുഷ്യമനസ്സുകളില്‍ സ്പന്ദിക്കുന്നു. കാമക്രോധ ലോഭമോഹമദമാത്സര്യാദികളായ ക്രൂരവികാരങ്ങളുടെ ഉത്പത്തിസ്ഥാനമായ രജോഗുണമാണ് രാവണന്‍. മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഉള്ളിലിരുന്നുകൊണ്ട് ക്രൂരകര്‍മ്മങ്ങളിലേക്ക് അവരെ നയിക്കുന്നത് രജോഗുണാകുന്നു. ഭൗതികജഗത്തില്‍ നടക്കുന്ന യുദ്ധങ്ങളും കലാപങ്ങളുമെല്ലാം ഉത്ഭവിക്കുന്നത് മനുഷ്യമനസ്സിലെ രജോഗുണത്തില്‍നിന്നാണ്. അതാണു രാക്ഷസരുടെയെല്ലാം നേതാവും സംരക്ഷകനും പ്രോത്സാഹകനുമായി രാമായണം രാവണനെ ചിത്രീകരിച്ചുവച്ചിരിക്കുന്നതിന്റെ ഹേതു. രജോഗുണത്തിന്റെ അമിതമായ അതിക്രമം ഒരു പരിധിക്കപ്പുറം താങ്ങാന്‍ ലോകത്തിനാവുകയില്ല. ലോകത്തിന്റെ താപം ലോകസ്രഷ്ടാവിന്റെ ഹൃദയത്തിലും ചലനങ്ങളുള്ള വാക്കും. സത്വരമായ നടപടികള്‍ ആവശ്യപ്പെടും. അതാണു മനുഷ്യമനസ്സില്‍ നടക്കുന്ന രാമാവതാരത്തിനും രാവണനിഗ്രഹത്തിനും ഹേതു.

തമോഗുണമായ കുംഭകര്‍ണ്ണനോടൊപ്പം രജോഗുണമായ രാവണന്‍ ഇളകിയാടുന്ന മനുഷ്യമനസ്സാണു ലങ്ക.  അതു അശാന്തിയുടെ വിളനിലമാണ്. അശാന്തി ക്രുരകര്‍മ്മങ്ങളുടെ രൂപത്തില്‍ ജീവിതമണ്ഡലങ്ങളിലെല്ലാം വിപത്തുകളുള്ളവാകുന്നു. എന്നാല്‍ സപ്തര്‍ഷിമാരുടെ ചോദ്യം ക്രൂരനായ രത്‌നാകരന്റെ ഹൃദയത്തില്‍ ആത്മപരിശോധനയുടെ ദീപശിഖകൊളുത്തിയതുപോലെ (രത്‌നാകരന്‍ വാല്മീകിയായ കഥ അയോദ്ധ്യാകാണ്ഡത്തിലുണ്ട്) ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ തിരിച്ചറിവിന്റെ നല്ലമൂഹൂര്‍ത്തം ഒരിക്കല്‍ സംജാതമായിത്തീരും. പൂര്‍വജന്മാര്‍ജ്ജിതമായ പുണ്യത്തിന്റെ ഫലമായാണ് അതുണ്ടാവുക. അപ്പോള്‍ അന്വേഷണം ഉള്ളിലേക്കുതിരിയും. സ്വന്തം ഹൃദയാന്തര്‍ഭാഗത്തു വസിക്കുന്ന ലോകാഭിരാമനായ ശ്രീരാമനിലായിരിക്കും അത് പരമമായി എത്തിച്ചേരുക. അനന്തകോടി സൂര്യപ്രഭയോടെ ശ്രീരാമന്‍ ഹൃദയത്തിലുദിച്ചുകാണുമ്പോള്‍ അന്നേവരെ മനസ്സിനെ കലുഷിതമാക്കിയിരുന്ന താമസരാജഗുണങ്ങള്‍ അപ്രത്യക്ഷമായിത്തീരും. അതാണു കുംഭകര്‍ണ്ണരാവണവധങ്ങള്‍. ഹൃദയം ശുദ്ധമായിത്തീരും. അതേവരെ യുദ്ധങ്ങളുടെ  ഈറ്റില്ലമായി കലുഷിതമായിക്കിടന്ന മനുഷ്യ മനസ്സാകുന്ന ലങ്ക യുദ്ധങ്ങള്‍ക്കു കടന്നുചെല്ലാനാകാത്ത അയോദ്ധ്യയായി പരിണമിക്കും. സാത്വിക ഗുണ സമൃദ്ധിയാകുന്ന വിഭീഷണനായിരിക്കും അനന്തരം രാമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം അയോദ്ധ്യയ്ക്കുതുല്യയായ ലങ്കാപുരി വാഴുക.

ലോകത്തെ മുഴുവന്‍ താനായിക്കണ്ട് ലോകന്മയ്ക്കായി സേവനമര്‍പ്പിക്കുന്ന ലോകാഭിരാമതയുള്ളിടത്ത് സ്വാര്‍ത്ഥമോഹങ്ങള്‍ക്കായി സമസൃഷ്ടങ്ങളെ ദ്രോഹിക്കുന്ന രാവണത്വത്തിനു ഇടമുണ്ടാവുകയില്ല. ഇരുട്ടും വെളിച്ചവും പോലെ അവ ഇരുധ്രുവങ്ങളില്‍ നില്‍ക്കുന്നു. ഇതാണ് ശ്രീരാമചന്ദ്രന്റെ രാവണാന്തകത്വം അതു സാധനാനുഷ്ടാനങ്ങളാല്‍ മാനവഹൃദയങ്ങളില്‍ നടക്കുന്ന വിമലീകരണത്തിന്റെ പര്യായപദമാണ്.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies