അങ്കാറ: ടര്‍ക്കി അര്‍ധസൈനിക വിഭാഗത്തിന്റെ ഹെലിക്കോപ്റ്റര്‍ തെക്കുകിഴക്കന്‍ കുര്‍ദ് മേഖലയില്‍ തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടര്‍ക്കി അര്‍ധസൈനിക വിഭാഗത്തിന്റെ എസ്-70 സികോര്‍സ്കി ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹിക്കാരി പ്രവിശ്യയിലെ ഔട്ട്പോസ്റിനു സമീപം നിലത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്.
Discussion about this post