പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡെയ്ന്‍ ബ്രാവോയ്ക്കു കാറപകടത്തില്‍ പരിക്ക്. സെന്‍ട്രല്‍ ട്രിനിഡാഡിലെ ഉറിയ ബട്ലര്‍ ദേശീയ പാതയിലാണ് അപകടം. ബ്രാവോയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബ്രാവോയുടെ ഇരു കൈകള്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം, ബ്രാവോയുടെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Discussion about this post