വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബറാക്ക് ഒബാമ. ന്യൂയോര്‍ക്കില്‍ ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായ മിറ്റ് റോംമ്നിയാണ് ഒബാമയുടെ എതിരാളി. കടുത്ത മത്സരമായിരിക്കുമെന്ന് അറിയാമെന്ന് സമ്മതിച്ചുകൊണ്ടാണ് ഒബാമ തന്റെ വിജയത്തില്‍ സംശയമില്ലെന്ന് വ്യക്തമാക്കിയത്. നിലവില്‍ തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാണ് രണ്ടാം വട്ടവും മത്സരിക്കുന്നതെന്നും ഒബാമ പറഞ്ഞു.
Discussion about this post