ഡബ്ളിന്‍: ഐറിഷ് എഴുത്തുകാരി മോവെ ബിന്‍സി(72) അന്തരിച്ചു. ഡബ്ളിനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അയര്‍ലന്‍ഡിലെ ഏറ്റവും പ്രശസ്തയായ എഴുത്തുകാരില്‍ ഒരാളായിരുന്നു ബിന്‍സി.
1982ല്‍ പ്രസിദ്ധീകരിച്ച ലൈറ്റ് എ പെന്നി കാന്‍ഡില്‍ എന്നതാണ് ബിന്‍സിയുടെ ആദ്യ പ്രധാന നോവല്‍. ഏതാനും നാടകങ്ങള്‍ക്കും കഥയെഴുതിയിട്ടുണ്ട്. ബിന്‍സിയുടെ ദ ലിലാദ് ബസ്, താരാ റോഡ്, സര്‍ക്കിള്‍ ഓഫ് ഫ്രണ്ട്സ് എന്നീ കൃതികള്‍ സിനിമയായി. 2010ല്‍ പ്രസിദ്ധീകരിച്ച മൈന്‍ഡിംഗ് ഫ്രാങ്കിയാണ് ഏറ്റവുമൊടുവിലത്തെ പുസ്തകം.
ഡബ്ളിന്‍ കൌണ്ടിയിലെ ഡല്‍കിയില്‍ 1940 മേയിലാണ് ബിന്‍സിയുടെ ജനനം.
Discussion about this post