ന്യൂയോര്‍ക്ക്: അമേരിക്കയിലെ സിക്ക് ഗുരുദ്വാരയില്‍ കഴിഞ്ഞ ദിവസം ഏഴുപേരുടെ മരണത്തിനിടയാക്കിയ അഞ്ജാതനായ തോക്കുധാരി ഭീകരപ്രവര്‍കനാണെന്ന് പ്രാഥമികനിഗമനം. ഗുരുദ്വാരയുടെ പിന്‍ വശത്തുകൂടി തോക്കുമായി അകത്ത് പ്രവേശിച്ച ഇയാള്‍ ജനക്കൂട്ടത്തിനെതിരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ് നടക്കുമ്പോള്‍ നാനൂറോളം വിശ്വാസികള്‍ ഗുരുദ്വാരയ്ക്കുള്ളില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ പിന്നീട് പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ ശരീരത്തില്‍ 9/11 ടാറ്റൂ പതിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
വെടിവയ്പിനെ കുറിച്ച് എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു. ആഭ്യന്തര തീവ്രവാദമാണോ വെടിവയ്പിന് പിന്നിലെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വെടിവയ്പിന് പിന്നില്‍ ആഭ്യന്തര ഭീകരവാദം ആണെന്ന് തന്നെയാണ് ലോക്കല്‍ പൊലീസിന്റെ റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും, അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവുവും വെടിവയ്പിനെ അപലപിച്ചു. ഏതാണ്ട് 50,000 സിക്ക് വംശജര്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
Discussion about this post